- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓപറേഷന്‍ വാഹിനി; പെരിയാറിന്റെ കൈവഴികളില്‍ നിന്ന് നീക്കം ചെയ്തത് 3,62,966 ഘന മീറ്റര്‍ എക്കലും ചെളിയും
കൊച്ചി: എക്കലും ചെളിയും മൂലം നീരൊഴുക്ക് തടസപ്പെട്ട പെരിയാറിന്റെ കൈവഴികള്‍ ശുചീകരിച്ച് ആഴം കൂട്ടുന്നത് പുരോഗമിക്കുന്നു. ഓപറേഷന്‍ വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു പ്രവര്‍ത്തനങ്ങള്‍. പെരിയാറിന്റെ കൈവഴികളില്‍ നിന്ന് 3,62,966 ഘന മീറ്റര്‍ എക്കലും ചെളിയുമാണ് ഇതുവരെ നീക്കം ചെയ്തത്. ആലുവ മേഖലയില്‍ 54 എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചാണു പണികള്‍ പുരോഗമിക്കുന്നത്. ആലുവയില്‍ മാത്രം 10 ടീമുകള്‍ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
ആലങ്ങാട് ബ്ലോക്കില്‍ ഉള്‍പ്പെട്ട കൈവഴികളില്‍ നിന്ന് 2,48,203 ഘന മീറ്റര്‍ എക്കലും ചെളിയും ഇതുവരെ നീക്കംചെയ്തു. 26 യന്ത്രങ്ങളാണ് ആലങ്ങാട് ബ്ലോക്കില്‍ ശുചീകരണത്തിനായി പ്രവര്‍ത്തിപ്പിക്കുന്നത്. അങ്കമാലി ബ്ലോക്കിലും നഗരസഭകളിലുമായി 30,758 ഘന മീറ്റര്‍, ഇടപ്പള്ളി ബ്ലോക്കില്‍ 13,930 ഘന മീറ്റര്‍ , കൂവപ്പടി ബ്ലോക്കില്‍ 9,230 ഘന മീറ്റര്‍ , പാറക്കടവ് ബ്ലോക്കില്‍ 41,879 ഘന മീറ്റര്‍, പറവൂര്‍ ബ്ലോക്കിലും കടുങ്ങല്ലൂര്‍ നഗരസഭയിലുമായി 38,642 ഘന മീറ്റര്‍ , വാഴക്കുളം 13,281 ഘന മീറ്റര്‍ , ഏലൂര്‍കളമശേരി നഗരസഭകളിലായി 2,380 ഘന മീറ്റര്‍ , വൈപ്പിന്‍ ബ്ലോക്കില്‍ 69,857 ഘന മീറ്റര്‍, കോതമംഗലം ബ്ലോക്കില്‍ 3,503.8 ഘന മീറ്റര്‍ എക്കലും ചെളിയുമാണു നീക്കംചെയ്തത്.
മൂവാറ്റുപുഴയാറിന്റെ കൈവഴികളിലായി 61 തോടുകളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലെണ്ണം നഗരസഭയിലും 57 എണ്ണം ഗ്രാമപഞ്ചായത്തുകളിലുമാണുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ 9,192.58 ഘന മീറ്റര്‍ എക്കലും ചെളിയും നീക്കംചെയ്തു. കൂടാതെ യന്ത്രസഹായത്തോടെ 1,345 ഘന മീറ്റര്‍ എക്കലും ചെളിയും നീക്കംചെയ്തു. ആകെ 10,537.58 ഘന മീറ്റര്‍ എക്കലും ചെളിയുമാണ് മൂവാറ്റുപുഴയാറിന്റെ കൈവഴികളില്‍ നിന്നായി നീക്കംചെയ്തത്.
ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായ ഒരു തോട് ഒരു വാര്‍ഡ് പദ്ധതിയും ജില്ലയില്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ 121 തോടുകളാണു പദ്ധതിയിലൂടെ ശുചീകരിച്ചത്.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT