Latest News

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകളിലെ തെറ്റ് തിരുത്താന്‍ അവസരം

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകളിലെ തെറ്റ് തിരുത്താന്‍ അവസരം
X

തിരുവനന്തപുരം: ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്ക് നല്‍കുന്ന 5,000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവര്‍ക്ക് രേഖകളിലെ തകരാറ് പരിഹരിക്കാന്‍ അവസരം. www.norkaroots.org വൈബ്‌സൈറ്റിലെ Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍ പോയി ആദ്യം അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്ട്രഷന്‍ നമ്പരും പാസ്‌പോര്‍ട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷന്‍ നല്‍കിയാല്‍ നിലവിലെ സ്റ്റാറ്റസ് അറിയാം.

അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ നോര്‍ക്കയില്‍ നിന്ന് എസ്.എം.എസ്.സന്ദേശം ലഭിച്ചവര്‍ www.norkaroots.org എന്ന വൈബ്‌സൈറ്റില്‍ Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്താം. എന്‍ആര്‍ഐ അക്കൗണ്ട് നമ്പര്‍ സമര്‍പ്പിച്ചുളളവര്‍ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ ശേഷം അനുബന്ധരേഖകള്‍ വീണ്ടും സമര്‍പ്പിക്കേണ്ടതാണ്. രേഖകള്‍ ഒരോന്നും 2എംബിയ്ക്ക് താഴെയുളള പിഡിഎഫ്/ ജെപിജി ഫോര്‍മാറ്റില്‍ ഉളളതായിരിക്കണം. രേഖകള്‍ സമര്‍പ്പിച്ച ശേഷം സേവ് എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണം. അവസാന തീയതി നവംബര്‍ 7.

നോര്‍ക്കാ- റൂട്ട്‌സ് വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംശയദൂരീകരണത്തിനായി തിങ്കളാഴ്ച മുതല്‍ രാവിലെ 10.30 മുതല്‍ 4.30 വരെ താഴെ ചേര്‍ത്തിട്ടുള്ള നമ്പരുകളില്‍ ബന്ധപ്പെടാം.

ഫോണ്‍ നമ്പര്‍:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ: 7736840358, 9747183831

കോട്ടയം, ഇടുക്കി, എറണാകുളം , പാലക്കാട്: 9188268904, 9188266904

മലപ്പുറം, കോഴിക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍േകാഡ്: 9400067470, 9400067471, 9400067472, 9400067473

Next Story

RELATED STORIES

Share it