- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദീപില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ്ഐഒ
ദ്വീപ് ജനത പാലിച്ചിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടും സിഎഎ, എന്‍ആര്‍സി വിരുദ്ധ ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി അത് സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ രംഗപ്രവേശനം നടത്തിയിരുക്കുന്നത്,
കോഴിക്കോട്: നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട് ജീവിതം നെയ്തെടുത്ത ലക്ഷദ്വീപില്‍ അടിസ്ഥാനരഹിതവും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ് പരിവാര്‍ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്ന് എസ്ഐഒ. പുതുതായി നിയമിക്കപ്പെട്ട ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ വഴി ലക്ഷദ്വീപില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നടപടികള്‍ ദ്വീപിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്ന വംശീയ നടപടികളാണ്.
ദ്വീപ് ജനത പാലിച്ചിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടും സിഎഎ, എന്‍ആര്‍സി വിരുദ്ധ ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി അത് സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ രംഗപ്രവേശനം നടത്തിയിരുക്കുന്നത്, 99 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന ലക്ഷദ്വീപില്‍ അവിടുത്തെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രഫുല്‍ പട്ടേല്‍ നിലവില്‍ മദ്യത്തിന് നിയന്ത്രണമുള്ള ദ്വീപില്‍ മദ്യമൊഴുക്കാനും മാംസാഹാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനിച്ചു.തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്നവര്‍ക്ക് രണ്ടു കുട്ടികള്‍ കൂടുതല്‍ പാടില്ലെന്ന തിട്ടൂരത്തിലൂടെയും കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കിയും നിരപരാധികളായ ദ്വീപ് നിവാസികളെ വേട്ടയാടുന്ന നടപടികളെ ചെറുക്കണമെന്നും എസ് ഐ ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ട്രാഫിക് പ്രശ്നങ്ങള്‍ അനുഭവിക്കാത്ത റോഡുകള്‍ അനാവശ്യമായി വികസനം നടത്താനായി വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ക്കുന്നതടക്കം നിരവധി ജനദ്രോഹ നടപടികളാണ് തുടരുന്നത്.
പുതിയ നിയമ പ്രകാരം ഭൂമിയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവക്ക് മേല്‍ ദ്വീപുകാര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും ചെയ്യുക വഴി ദ്വീപിന്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മുഴുവന്‍ മേഖലകളെയും മുച്ചൂടും തകര്‍ക്കാനുള്ള വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ് പരിവാര്‍ ഒരുക്കുന്നത്ൊൊ
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആരോഗ്യം സാമൂഹ്യക്ഷേമം വകുപ്പുകള്‍ വെട്ടിക്കളഞ്ഞു .
സ്‌കൂളുകളിലെ ഭക്ഷണ ചുമതല്ലയുള്ളവരെ ഒഴിവാക്കി.മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി.അംഗനവാടികളിലെ ടീച്ചേഴ്‌സിനെ പലരേയും പിരിച്ചു വിട്ടു. ഇങ്ങനെ തുടങ്ങി നിരവധി വിചിത്രവും അന്യായവുമായ നടപടികളാണ് തുടരുന്നത്. ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. 99 ശതമാനവും മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിനെതിരെ ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വംശീയ ഉന്മൂലന പദ്ധതിക്കെതിരെ ദ്വീപ് ജനതയോട് ഉപാധികളില്ലാതെ ഐക്യപ്പെടേണ്ടുന്ന സമയമാണിത്. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉയരുന്ന പ്രതിരോധങ്ങള്‍ക്കൊപ്പം എസ് ഐ ഒ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റ് കൂട്ടിച്ചേര്‍ത്തു
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ് വി, ഷമീര്‍ ബാബു, തശരീഫ് കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT