Latest News

പെരിയ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം

കേസ് സിബിഐയ്ക്ക് വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി

പെരിയ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. കേസ് ഡയറിയും മറ്റ് രേഖകളും സിബിഐയ്ക്ക് െ്രെകംബ്രാഞ്ച് കൈമാറാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസ് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അതുകൊണ്ടാണ് കേസില്‍ അപ്പീല്‍ പോയതെന്നും ഇക്കാര്യം സിബിഐ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

Next Story

RELATED STORIES

Share it