- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിപക്ഷം വികസനപ്രവര്‍ത്തനങ്ങളെ വഴിമുടക്കുന്നു: സിപിഎം
രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷവേട്ടക്കെതിരെ സിപിഎം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെ വഴിമുടക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വികസന പദ്ധതികളെ എതിര്‍ക്കുമെന്നാണ് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. വികസനകാര്യങ്ങള്‍ അട്ടിമറിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ശബരിമല വിമാനത്താവള പദ്ധതിയോട് കേന്ദ്രം മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ ഇപ്പോഴും അനുവാദം കൊടുത്തിട്ടില്ല. സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിയില്‍ നേരത്തേ പറഞ്ഞ മൂലധനം നിക്ഷേപം നടത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ പറയുന്നു. ഇതൊന്നും യുഡിഎഫിന് ഒരു വിഷയമേയാകുന്നില്ല. ബിജെപിയുടെ വിധേയന്മാരായി ചുരുങ്ങുകയാണ് യുഡിഎഫെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇന്ധനവില വര്‍ധനയ്ക്കിടയാക്കുന്ന കേന്ദ്രനയത്തിനെതിരെ 23ന് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ 30ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷവേട്ടക്കെതിരെ സിപിഎം രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 7ന് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധപരിപാടി സംഘടിപ്പിക്കും.
RELATED STORIES
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ്...
27 Dec 2024 4:31 PM GMTഎം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMTകോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
27 Dec 2024 10:03 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന
27 Dec 2024 9:28 AM GMT