Latest News

ലഹരിവിരുദ്ധ ബോധവൽക്കരണറാലി സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണറാലി സംഘടിപ്പിച്ചു
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ സൈക്കിൾറാലി സംഘടിപ്പിച്ചു. ഫോർട്ട് ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ സാബു സ്‌കൂൾ അങ്കണത്തിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. വലിയശാല വാർഡ് കൗൺസിലർ കൃഷ്ണകുമാർ, പിടിഎ പ്രസിഡണ്ട് സതീഷ് കുമാർ, എസ്എംസി ചെയർമാൻ ജെ കെ സേതുമാധവൻ എന്നിവരും അധ്യാപകരും റാലിക്ക് നേതൃത്വം നൽകി. എസ്പിസി- എൻഎസ്എസ് വിദ്യാർത്ഥികൾ സൈക്കിളിലും മറ്റു വിദ്യാർത്ഥികൾ കാൽനടയായും പരിപാടിയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാടുകളും കുട്ടികൾ ജാഥയിൽ ഉൾപ്പെടുത്തിയിരുന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത ശേഷമാണ് വിദ്യാർഥികൾ ജാഥയിൽ അണിനിരന്നത്. ബോധവൽക്കരണ ക്ലാസുകളും വീട് കയറിയുള്ള പ്രചാരണ പ്രവർത്തനങ്ങളും മൈം അടക്കമുള്ള പരിപാടികളും തുടർന്നുവരുന്ന ആഴ്ചകളിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖരനും എച്ച് എം സിന്ധുവും അറിയിച്ചു.

Next Story

RELATED STORIES

Share it