- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു
ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് പിന്‍മാറിയതിന് പിന്നാലെയാണ് പി ജയരാജനെ കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയോഗിച്ചത്.
തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു. രാജ്യത്ത് ഖാദി വ്യവസായികള്‍ക്ക് മിനിമം കൂലി ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്നും ഇടത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഇതിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ സാധിക്കുന്ന ഇടമാണ് ഖാദി മേഖല. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ ഒന്നിന് ബോര്‍ഡ് യോഗം ചേരുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴില്‍ ദാന പരിപാടിയുടെ ജില്ലാ തല പ്രചരണം തുടരും. ഖാദി മേഖലയില്‍ മിനിമം കൂലി ഉറപ്പ് വരുത്തിയിട്ടുള്ള ഏക സംസ്ഥാനമാണ് കേരളം. താരതമ്യേന കുറഞ്ഞ വേതനം മാത്രം കിട്ടുന്ന തൊഴിലാളിക്ക് നിയമപ്രകാരമുള്ള മിനിമം കൂലി ഉറപ്പു വരുത്തിയിട്ടുള്ളത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ്. പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് തൊഴിലവസരമുണ്ടാക്കാന്‍ കഴിയുന്ന സ്ഥാപനമാണ് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡെന്നും അദ്ദേഹം പറഞ്ഞു.
ഖാദി ബോര്‍ഡ് സെക്രട്ടറിക്കെതിരായ ആരോപണം മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും പി ജയരാജന്‍ പ്രതികരിച്ചു. വിഷയത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നില്ല. പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് പിന്‍മാറിയതിന് പിന്നാലെയാണ് പി ജയരാജനെ കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയോഗിച്ചത്. പി ജയരാജന്റെ ജന്മദിനത്തില്‍ തന്നെയാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നത്.
നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന വനിതകമ്മിഷന്‍ അധ്യക്ഷ പി സതീദേവി സഹോദരിയാണ്. പി ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്.
RELATED STORIES
റഷ്യക്കുള്ളില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി...
18 Nov 2024 12:49 AM GMTമണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTസയോണ്‍ വിമാനത്തിന് അനുമതി നിഷേധിച്ച് തുര്‍ക്കി; അസര്ബൈജാന്...
17 Nov 2024 12:26 PM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMT