- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി എത്തും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരായേക്കും
പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചുമതല നല്‍കാനുള്ള ആലോചനകള്‍ വന്നതോടെയാണ് പി ശശിയെ പരിഗണിക്കുന്നത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിഅംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാവും. നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചുമതല നല്‍കാനുള്ള ആലോചനകള്‍ വന്നതോടെയാണ് പി ശശിയെ പരിഗണിക്കുന്നത്. ഈ മാസം 18ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും 19ന് സംസ്ഥാന സമിതിയും ചേരും. ഈ യോഗങ്ങളില്‍ ചുമതലകളില്‍ ആരൊക്കെ വരണമെന്നതില്‍ തീരുമാനമുണ്ടാവും. നിലവില്‍ ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനാണ്.
പാര്‍ട്ടി സംഘടന തിരക്കുകള്‍ക്കിടയില്‍ സെക്രട്ടറിക്ക് പത്രത്തിന്റെ ദൈനംദിന ചുമതല നിര്‍വഹിക്കാന്‍ പൂര്‍ണ്ണമായും കഴിയാത്തതിനാല്‍ മുഴുവന്‍ സമയ പത്രാധിപരെ നിയമിക്കാനാണ് ആലോചിക്കുന്നത്. ഈ സ്ഥാനത്തേക്കാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പുത്തലത്ത് ദിനേശനെ പരിഗണിക്കുന്നത്.
പി ശശി നേരത്തെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിട്ടുണ്ട്. 1996-2001 കാലത്ത് ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അത്. എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതലകളിലേക്കും പുതിയ ആളെ കണ്ടെത്താനുണ്ട്. ഈ രണ്ട് സ്ഥാപനങ്ങളുടെയും ചുമതല എ വിജയരാഘവനായിരുന്നു. പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറുന്നതോടെയാണ് പുതിയ നേതൃത്വത്തെ നിയമിക്കുന്നത്.
RELATED STORIES
രാഹുല്‍ ഗാന്ധി മടങ്ങി; സംഭലിലേക്കുള്ള യാത്ര പോലിസ് തടഞ്ഞു
4 Dec 2024 7:36 AM GMTജീവിച്ചിരിക്കുന്ന കുട്ടി മരിച്ചെന്ന് രേഖപ്പെടുത്തി അവധിയെടുത്ത...
4 Dec 2024 7:31 AM GMTഒഡീഷയില്‍ നിന്ന് കാണാതായ 334 കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി
4 Dec 2024 7:10 AM GMTദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ
4 Dec 2024 7:07 AM GMTസംഭലിലേക്കുള്ള രാഹുലിന്റെ യാത്ര തടഞ്ഞ് പോലിസ്: അതിര്‍ത്തിയില്‍...
4 Dec 2024 5:36 AM GMTഗോള്‍ഡന്‍ ടെംപിളില്‍ പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ്...
4 Dec 2024 4:44 AM GMT