Latest News

പാകിസ്താന്‍: ഹസാര വംശജരെ കൊലപ്പെടുത്തിയതിനെതിരില്‍ ശക്തമായ പ്രതിഷേധം

ക്വറ്റയില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കായി മാക് പട്ടണത്തിനടുത്തുള്ള കല്‍ക്കരി ഖനിയില്‍ അജ്ഞാത തോക്കുധാരികള്‍ ഞായറാഴ്ചയാണ് അതിക്രമിച്ചു കയറിയത്. ഹസാറസ് വംശജരായ തൊഴിലാളികളെ അടുത്തുള്ള മലമുകളിലേക്ക് തട്ടികൊണ്ടു പോയ ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു.

പാകിസ്താന്‍: ഹസാര വംശജരെ കൊലപ്പെടുത്തിയതിനെതിരില്‍ ശക്തമായ പ്രതിഷേധം
X

ക്വറ്റ / ഇസ്‌ലാമാബാദ്: പാകിസ്താന്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ഹസാര വംശജരായ 10 കല്‍ക്കരി ഖനിത്തൊഴിലാളികളെ കൊലപ്പെടുത്തിയതിനെതിരെ കനത്ത പ്രതിഷേധം. ഹസാര സമൂഹത്തിലെ നൂറുകണക്കിന് അംഗങ്ങള്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയുടെ പടിഞ്ഞാറന്‍ ഭാഗത്ത് സംഘടിച്ച പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടവരുടെ ശവപ്പെട്ടിയുമായാണ് സമരത്തിനിറങ്ങിയത്.


ക്വറ്റയില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കായി മാക് പട്ടണത്തിനടുത്തുള്ള കല്‍ക്കരി ഖനിയില്‍ അജ്ഞാത തോക്കുധാരികള്‍ ഞായറാഴ്ചയാണ് അതിക്രമിച്ചു കയറിയത്. ഹസാറസ് വംശജരായ തൊഴിലാളികളെ അടുത്തുള്ള മലമുകളിലേക്ക് തട്ടികൊണ്ടു പോയ ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടുവെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ഹാഫിസ് അബ്ദുല്‍ ബാസിത് തിങ്കളാഴ്ച 'അല്‍ ജസീറ'യോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ്‌ ഏറ്റെടുത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലാണ് ബലൂചിസ്ഥാനിലെ മിക്ക ഹസാരികളും താമസിക്കുന്നത്. നഗരത്തില്‍ ഏകദേശം 500,000 ഹസാരകളുണ്ട്.




Next Story

RELATED STORIES

Share it