Latest News

പാലാ ബിഷപ്പ് പറഞ്ഞത് തെറ്റ്; പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍

ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്‌ലാം മതത്തിലില്ല.മുസ്‌ലിം സമുദായം അതിനുള്ള ആഹ്വാനം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.

പാലാ ബിഷപ്പ് പറഞ്ഞത് തെറ്റ്; പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍
X

കോഴിക്കോട്: ബിഷപ്പ് പറഞ്ഞത് തെറ്റാണെന്നും മുസ്‌ലിം സമുദായത്തിനെതിരെ തെറ്റായ വാദം ഉന്നയിച്ചയാള്‍ തന്നെ പിന്‍വലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മധ്യസ്ഥ ചര്‍ച്ചകളല്ല വേണ്ടത്. പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം. അത് ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ട് വരാന്‍ പാടില്ല. ഇവിടെ സമാധാനമാണ് ഉദ്ദേശിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി കലഹിച്ച് പോകാന്‍ താത്പര്യമില്ലെന്നും കാന്തപുരം പ്രസ്താവനയില്‍ അറിയിച്ചു.


ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്‌ലാം മതത്തിലില്ല.മുസ്‌ലിം സമുദായം അതിനുള്ള ആഹ്വാനം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാം അനുവദിക്കുന്നില്ല. ലൗജിഹാദ് ഇല്ല എന്നത് വ്യക്തമായപ്പോള്‍ നാര്‍കോട്ടിക്ക് ജിഹാദ് എന്ന് പുതിയ പേര് വലിച്ചിടുകയാണ്. ഈ പേരുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. മുസ്‌ലിം സമുദായം ഒരിക്കലും ഭീകരവാദത്തിനോ തീവ്രവാദത്തിനോ കൂട്ടുനിന്നിട്ടില്ല. നില്‍ക്കുകയുമില്ല. എപ്പോഴും അതിനെതിരെ സംസാരിക്കുന്നവരാണ് ഞങ്ങളെന്നും തെറ്റ് ചെയ്യുന്ന വ്യക്തികള്‍ എല്ലാ മതങ്ങളിലുമുണ്ടാകാമെന്നും കാന്തപുരം പറഞ്ഞു. നിര്‍ബന്ധിച്ചോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം ഇസ്‌ലാം കല്‍പിച്ചിട്ടില്ല. സൗകര്യമുള്ളവര്‍ക്ക് വരാം ഇല്ലാത്തവര്‍ക്ക് പോകാം എന്നതാണ് നയം എന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it