Latest News

പാലത്തായി: ഐ ജി ശ്രീജിത്തിനെതിരെ കേസെടുക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തിയ ഐ ജി ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാനാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഹനീഫ ഉത്തരവിട്ടത്.

പാലത്തായി: ഐ ജി ശ്രീജിത്തിനെതിരെ കേസെടുക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ്
X

കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ ബിജെപി നേതാവ് പ്രതിയായ ബാലികാ പീഡനക്കേസില്‍ പ്രതിക്കനുകൂലമായും ഇരയെ അപമാനിക്കും വിധവും ഔദ്യോഗിക വിവരങ്ങള്‍ നിയമവിരുദ്ധമായി പുറത്തു വിട്ട ഐജി എസ് ശ്രീജിത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തിയ ഐ ജി ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാനാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഹനീഫ ഉത്തരവിട്ടത്. അന്വേഷണ സംഘത്തലവന്‍ ഐ ജി ശ്രീജിത്തിന്റെ വെളിപ്പെടുത്തലിനെതിരെ എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ന്യൂനപക്ഷ കമ്മീഷന് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഐ ജി ശ്രജിത്ത് അന്വേഷണം അട്ടിമറിക്കും വിധമാണ് കേസ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇരയുടെ അവകാശങ്ങള്‍ ഹനിക്കുകയും പീഡനത്തിനിരയായ പ്രായ പൂര്‍ത്തിയാവാത്ത ഫെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. അന്വേഷണ ഘട്ടത്തിലുള്ള പോക്‌സോ കേസില്‍ എല്ലാ മാന ദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഐജി ശ്രീജിത് വിവരങ്ങള്‍ പുറത്തു പറഞ്ഞത്. കേസിന്റെ രഹസ്യ സ്വഭാവത്തിനും തുടരന്വേഷണത്തിനും വിപരീതമായ വെളിപ്പെടുത്തലുകളാണ് നടത്തിയതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

ഔദ്യോഗിക ഉത്തരവാദിത്വമോ പോക്‌സോ കേസുകളുടെ രഹസ്യ സ്വഭാവമോ കണക്കിലെടുക്കാതെ പ്രതിയെ സഹായിക്കാനായി ശ്രമിച്ചത് പോക്‌സോ നിയമത്തിലെ 23 (1) വകുപ്പിന്റെയും പോലീസ് ആക്ടിലെ വകുപ്പ് 31 ന്റേയും നഗ്‌നമായ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐജിയില്‍ നിന്ന് വിശദീകരണം കേട്ട കമ്മീഷന്‍ പോക്‌സോ നിയമലംഘനത്തിന് 23(4) വകുപ്പു പ്രകാരം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഐ.ജി. ചെയ്തതെന്ന് വിലയിരുത്തി. പോലീസ് ആക്ട് ലംഘിച്ചതിന് ഐപിസി 114 വകുപ്പ് പ്രകാരം ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാവുന്നതാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

ബിജെപി നേതാവും അധ്യാപകനുമായ പ്രതി കുനിയില്‍ പദ്മരാജനെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത പാലത്തായി കേസിന്റെ ആദ്യഘട്ട കുറ്റ പത്രത്തില്‍ നിന്നും ക്രൈംബ്യാഞ്ച് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി ന്യായീകരിച്ചും ഇരയെ അപമാനിച്ചും പ്രതിക്ക് സഹായകമായും ഐജി ശ്രീജിത്ത് കേസ് വിവരങ്ങള്‍ പുറത്തു വിട്ടത്.

Next Story

RELATED STORIES

Share it