Latest News

പാലത്തായി പീഡനക്കേസ്: ഐ.ജിയുടെ ഇടപെടലില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

പാലത്തായി പീഡനക്കേസ്: ഐ.ജിയുടെ ഇടപെടലില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്
X

കൊച്ചി: ബി.ജെ.പി നേതാവായ പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഐ.ജി കേസ് അട്ടിമറിച്ചെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ ഇടപെടാത്തത് ദുരൂഹമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. പ്രതിയെ സംരക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് സംഘം മേധാവി എസ് ശ്രീജിത്തിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ടായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇതിലൂടെ പ്രതിയെ രക്ഷിക്കുന്നതിന് അന്വേഷണസംഘത്തോടൊപ്പം പിണറായി സര്‍ക്കാരും ആഗ്രഹിക്കുന്നെന്നാണ് വ്യക്തമാകുന്നത്. പത്തു വയസ് മാത്രം പ്രായമുള്ള അനാഥ ബാലികയെ പിച്ചിച്ചീന്തിയ സംഘപരിവാറുകാരനെ സംരക്ഷിക്കുന്നത് ഇടത് സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ബി.ജെ.പി നേതാവായ അധ്യാപകന് വേണ്ടി നീതിയും നിയമവും മാറ്റിമറിക്കപ്പെടുന്നതിന് പിന്തുണ നല്‍കുന്ന പിണറായി സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. കേസ് അട്ടിമറിക്കപ്പെടാന്‍ സാഹചര്യം ഉണ്ടായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി കേസില്‍ നേരിട്ട് ഇടപെടണം. അന്വേഷണസംഘം നടത്തിയ കേസ് അട്ടിമറി ചൂണ്ടിക്കാട്ടി പുതിയ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവിടെ പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് പ്രോസിക്യൂഷന്‍ ആര്‍ജ്ജവമുള്ള നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ. പാലത്തായിയില്‍ വാളയാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിന് നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണം. സര്‍ക്കാര്‍ അതിന് തയ്യാറാവാത്തപക്ഷം നീതിക്കുവേണ്ടി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിമന്‍ ഇന്ത്യാ മൂവ്മെന്റ് നേതൃത്വം നല്‍കുമെന്നും കെ കെ റൈഹാനത്ത് മുന്നറിയിപ്പുനല്‍കി.

Next Story

RELATED STORIES

Share it