Latest News

ഫലസ്തീന്‍: ഇസ്രായേലിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവരെ 'സെമിറ്റിക് വിരുദ്ധര്‍'' എന്ന് മുദ്രകുത്തും; മൈക്ക് പോംപിയോ

ഇസ്രായേല്‍ അനധികൃതമായി കൈയേറി അവകാശമുറപ്പിച്ച വെസ്റ്റ് ബാങ്കിലെ ഇസ്രായേലി സെറ്റില്‍മെന്റ് സന്ദര്‍ശിച്ച ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണ് മൈക്ക് പോംപിയോ.

ഫലസ്തീന്‍: ഇസ്രായേലിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവരെ സെമിറ്റിക് വിരുദ്ധര്‍ എന്ന് മുദ്രകുത്തും; മൈക്ക് പോംപിയോ
X

ജറുസലേം: ഫലസ്തീനികളോടുള്ള പെരുമാറ്റത്തെച്ചൊല്ലി ഇസ്രായേലിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യങ്ങളെ ''സെമിറ്റിക് വിരുദ്ധര്‍'' എന്ന് മുദ്രകുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ആഗോള തരത്തിലുള്ള ഇസ്രായേല്‍ വിരുദ്ധ പ്രചാരണത്തെ സെമിറ്റിക് വിരുദ്ധമായി കണക്കാക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷം മൈക്ക് പോംപിയോ പറഞ്ഞു.

ഇസ്രായേല്‍ അനധികൃതമായി കൈയേറി അവകാശമുറപ്പിച്ച വെസ്റ്റ് ബാങ്കിലെ ഇസ്രായേലി സെറ്റില്‍മെന്റ് സന്ദര്‍ശിച്ച ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണ് മൈക്ക് പോംപിയോ. സന്ദര്‍ശനത്തിനു ശേഷമാണ് ഇസ്രായേലിനെ എതിര്‍ക്കുന്നവരെ പോംപിയോ ഭീഷണിപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന വിരുദ്ധ പ്രസ്ഥാനത്തെ മാതൃകയാക്കി, ഇസ്രയേലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ബിസിനസ്സുകളെയും അക്കാദമിക്, സാംസ്‌കാരിക സ്ഥാപനങ്ങളെയും ബഹിഷ്‌കരിക്കാന്‍ ലോകമെമ്പാടും വര്‍ഷങ്ങളായി നീക്കം നടന്നിട്ടുണ്ട്. അനധികൃത ജൂത കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍, അധിനിവേശത്തിന് സഹായിക്കുന്ന കമ്പനികള്‍, പലസ്തീന്‍ ഭൂമിയില്‍ നിന്നുള്ള പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന കമ്പനികള്‍, ഫലസ്തീനികളെ കുറഞ്ഞ കൂലി നല്‍കി ചൂഷണം ചെയ്യുന്ന കമ്പനികള്‍ എന്നിവയെയും പല രാജ്യങ്ങളും ബഹിഷ്‌കരിക്കുന്നുണ്ട്. ഇവരെയെല്ലാം സെമിറ്റിക് വിരുദ്ധര്‍'' എന്ന് മുദ്രകുത്തുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഭീഷണി.

പോംപിയോയുടെ സന്ദര്‍ശനത്തിനെതിരേ നിരവധി ഫലസ്തീനികള്‍ സെറ്റില്‍മെന്റിന് പുറത്ത് പ്രകടനം നടത്തി. ഇവര്‍ക്കെതിരേ ഇസ്രായേല്‍ സൈനികര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഗോലാന്‍ കുന്നിലെ ഇസ്രായേല്‍ അധിനിവേശത്തെ അംഗീകരിച്ചുകൊണ്ട് ട്രംപ് കരാര്‍ ഒപ്പിട്ടിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വൈറ്റ് ഹൗസില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഇത്.

Next Story

RELATED STORIES

Share it