Latest News

പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു
X

മലപ്പുറം: പുതിയ ബസ്റ്റാന്റ് നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി കൊണ്ട് പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി സാഹിദയാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി 3 കോടി നീക്കി വെച്ചു.

യുവാക്കളില്‍ കായികശേഷി വളര്‍ത്തിയെടുക്കാന്‍ തയ്യാറാക്കിയ നഹാസാഹിബ് സ്റ്റേഡിയത്തിന്റെ നവീകരണം, വിവിധ ഏരിയകളിലെ നഗര സൗന്ദര്യവല്‍കരണം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ നിര്‍മ്മാണം, ആരോഗ്യത്തിനായി ഓപണ്‍ ജിമ്മുകള്‍, സാംസ്‌കാരിക രംഗത്തിന് താളം നല്‍കിയുള്ള പരപ്പനങ്ങാടി ഫെസ്റ്റ്, ഉല്‍സവങ്ങള്‍, പരപ്പനങ്ങാടിയുടെ ചരിത്ര പുസ്തകം,സാമ്പത്തിക പ്രാരാബ്ധങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉന്നത വിദ്യാഭ്യാസ ധനസഹായം, ഗ്യാസ് ട്രെമിറ്റോറിയം എന്നിവ ഈ ബജറ്റ് ലക്ഷ്യമിടുന്നവയാണ്. അതോടൊപ്പം ചിരകാല സ്വപ്നമായ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിനും ഈ ബജറ്റ് പ്രഥമ പരിഗണന നല്‍കുന്നുണ്ട്.

കുടുംബശ്രീയെ മികവിന്റെ കേന്ദ്രം ആക്കുന്നതിന്റെ ഭാഗമായി അകതിരഹിത കേരളം പദ്ധതി, ബാലസഭ പഠനയാത്ര അയല്‍ക്കൂട്ടങ്ങള്‍ക്ക് ആര്‍എഫ്-യുപിഎ ഫണ്ട്, ഓഫീസ് നവീകരണത്തിനായി ഫണ്ടും വകയുരുത്തിയിട്ടുണ്ട്.വിദ്യാഭ്യാസമേഖലയിലെ കുതിച്ചുചാട്ടത്തിന് നഗരസഭയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനും, പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ ഈ ബജറ്റിലുണ്ട്.

വിവിധ മാര്‍ഗങ്ങളിലൂടെ മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്‌ക്കരണവും, പ്‌ളാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിനുള്ള പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി.പരപ്പനങ്ങാടിക്കാരുടെ ചിരകാലസ്വപ്നമായ ഒരു പൊതു ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിനുള്ള എല്ലാ തടസങ്ങളും നീക്കി അതു യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.വയോജനങ്ങള്‍ക്കായുള്ള പ്രത്യേകം പാര്‍ക്ക് ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കല്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഓഫീസിന്റെ മുകള്‍ നിലയിലേക്ക് പോകാനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ലിഫ്റ്റ് സംവിധാനം, ഭിന്നശേഷിക്കാരായ ആളുകള്‍ക്കുള്ള പദ്ധതികള്‍, സ്‌പെഷ്യല്‍ സ്‌കൂളിന് പുതിയ കെട്ടിടം എന്നിവയ്ക്കും പുതിയ സബ് സെന്റര്‍ നിര്‍മ്മാണത്തിനും തുക വകയിരുത്തി.

Next Story

RELATED STORIES

Share it