Latest News

'ചെരുപ്പുനക്കികളുടെ പാര്‍ട്ടി'; അഖിലേഷ് യാദവിനെതിരേ പരിഹാസവുമായി മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എ ബിജെപിയിലേക്ക്

ചെരുപ്പുനക്കികളുടെ പാര്‍ട്ടി; അഖിലേഷ് യാദവിനെതിരേ പരിഹാസവുമായി മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എ ബിജെപിയിലേക്ക്
X

ലഖ്‌നോ: ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് സമാജ് വാദിപാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് തുടരുന്നതിനിടയില്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേരുന്നു. യുപിയിലെ ഫിറോസ്ബാദിലെ സിറാസ് ഗഞ്ചില്‍ നിന്നുള്ള എംഎല്‍എ ഹരിയോം യാദവാണ് തന്റെ മുന്‍ പാര്‍ട്ടിക്കെതിരേ പരിഹാസം ചൊരിഞ്ഞ് ബിജെപിയില്‍ ചേക്കേറുന്നത്. സമാജ് വാദി പാര്‍ട്ടി ചെരുപ്പുനക്കികളുടെ പാര്‍ട്ടിയാണെന്നായിരുന്നു ഹരിയോമിന്റെ പരിഹാസം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുപിയില്‍ രണ്ട് മന്ത്രിമാരും നാല് എംഎല്‍എമാരുമാണ് ബിജെപിയില്‍ നിന്ന് സമാജ് വാദിയില്‍ ചേര്‍ന്നത്. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും കാല് മാറ്റം ബിജെപിയില്‍ കടുത്ത അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫെബ്രുവരി 10 ാം തിയ്യതി മുതല്‍ ഏഴ് ഘട്ടങ്ങളായാണ് യുപി തിരഞ്ഞെടുപ്പ് നടക്കുന്നത്.

''സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ മുലായം സിംഗ് യാദവിന്റെ (അഖിലേഷ് യാദവിന്റെ പിതാവ്) പാര്‍ട്ടിയല്ല. ചെരുപ്പുനക്കികളുടെ പാര്‍ട്ടിയാണ് അഖിലേഷിനെ വളഞ്ഞിട്ട് അദ്ദേഹത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്''- അദ്ദേഹം ആരോപിച്ചു.

എസ് പി സെക്രട്ടറി രാം ഗോപാല്‍ യാദവും അദ്ദേഹത്തിന്റെ മകനും ഞാന്‍ പാര്‍ട്ടിയില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നില്ല. അവര്‍ക്കൊരു ഭീഷണിയാണ് ഞാന്‍''- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് തവണ എംഎല്‍എയായ ഹരിയോം യാദവിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു.

ഫിറോസാബാദിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല നിലപാടെടുക്കുകയും ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഹര്‍ഷിത സിങ്ങിനെ വിജയിപ്പിക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്തതിന്റെ പേരില്‍ ഹരിയോമിനെതിരേ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അസംതൃപ്തി നിലവിലുണ്ടായിരുന്നു. യുപി ഉപമുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഹരിയോം യാദവ് ഡല്‍ഹിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്. ഹരിയോം യാദവിനു പുറമെ കോണ്‍ഗ്രസ് നേതാവ് നരേഷ് സെയ്‌നിയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

സഹരന്‍പൂരിലെ ബെഹത് നിയമസഭാ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് നരേഷ്.

Next Story

RELATED STORIES

Share it