Latest News

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി
X

ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്ല് രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല. നോണ്‍ റസിഡന്റ് ഇന്ത്യ 1967ലെ പാസ്‌പോര്‍ട്ട്‌സ് ആക്ടും 1973 ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും ഭേദഗതി ചെയ്യുന്നതിനാണ് ബില്ല് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, വനിതാ-ശിശുക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ, നീതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്നാണ് ബില്ല് കൊണ്ടുവന്നത്.


Next Story

RELATED STORIES

Share it