- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി സി ജോര്‍ജിനെ പൊതു ശത്രുവായി പ്രഖ്യാപിക്കണം: പിഡിപി
മുസ്‌ലിം സമുദായം ഒന്നടങ്കം തീവ്രവാദികളാണെന്നും വിദേശ പണം കൊണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയാണെന്നും പറയുന്ന ജോര്‍ജ് ഇത് തെളിയിക്കുവാന്‍ തയ്യാറാവണം.
കോട്ടയം: ഭരണഘടന പരമായി മതനിരപക്ഷതയും മതസൗഹാര്‍ദ്ദവും കാത്തുരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് എംഎല്‍എ ആയ പി സി ജോര്‍ജ് ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നു പ്രസ്താവന നടത്തിയതു വഴി ഭരണഘടന ലംഘനമാണ് നടത്തിയതെന്ന് പിഡിപി സംസ്ഥാന ട്രഷറര്‍ എം എസ് നൗഷാദ്.
രാജ്യദ്രോഹപരമായ പരാമര്‍ശത്തിലൂടെ മുസ്‌ലിം സമുദായത്തെയും ഇതര മത വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന ജോര്‍ജിനെ സമൂഹത്തിന്റെ പൊതു ശത്രുവായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായം ഒന്നടങ്കം തീവ്രവാദികളാണെന്നും വിദേശ പണം കൊണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയാണെന്നും പറയുന്ന ജോര്‍ജ് ഇത് തെളിയിക്കുവാന്‍ തയ്യാറാവണം.
തിരഞ്ഞെടുപ്പില്‍ പരാജയ ഭീതി പൂണ്ട ജോര്‍ജിന്റെ സമനില തെറ്റിയിരിക്കുവാണ്. ബിജെപിയുടെ വോട്ട് പി സി ജോര്‍ജ് വാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ ഈ വിവാദ പ്രസ്താവനയിലൂടെ സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും നൗഷാദ് ചൂണ്ടിക്കാട്ടി.
ഏതെങ്കിലും സംഘടനയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ജോര്‍ജിന് തെരുവില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.കേരള രാഷ്ട്രീയത്തിലെ കാളകൂട വിഷമായ ജോര്‍ജ് അഭിനവ ആര്‍എസ്എസ് നേതാവാക്കാന്‍ ശ്രമിക്കുന്നത് ജോര്‍ജിന്റെ നാശത്തിന്റെ ആരംഭമാണെന്നും നൗഷാദ് പറഞ്ഞു.കേരള പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ ജോര്‍ജ് തയ്യാറായില്ലെങ്കില്‍ ജോര്‍ജിനെ നിലക്ക് നിര്‍ത്താന്‍ പൊതു സമൂഹം തയ്യാറാകും. വിവാദ പ്രസ്താവന പിന്‍വലിച്ച് മുസ്‌ലിം സമുദായത്തിന്റെ വേദന മാറ്റിയില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും എം എസ് നൗഷാദ് പറഞ്ഞു.
RELATED STORIES
നിജ്ജര് കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്‌ലിം പേഴ്സണല് ലോ ബോര്ഡ്...
24 Nov 2024 2:03 PM GMTകയര് കഴുത്തില് കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില് മരിച്ച നിലയില്
24 Nov 2024 1:32 PM GMT