Latest News

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലാപ് ടോപ്പ് വിതരണം ചെയ്യാത്തത് വീഴ്ച: മനുഷ്യാവകാശ കമ്മീഷന്‍

കാലതാമസം കൂടാതെ അര്‍ഹരായ എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗാഡ്‌ജെറ്റുകള്‍ വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലാപ് ടോപ്പ് വിതരണം ചെയ്യാത്തത് വീഴ്ച: മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ലാപ് ടോപ്പ്, ടാബ് തുടങ്ങിയവ വിതരണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് ബന്ധപ്പെട്ട വകുപ്പു തലവന്‍മാരുടെ വീഴ്ചയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ഇനിയും കാലതാമസം കൂടാതെ അര്‍ഹരായ എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗാഡ്‌ജെറ്റുകള്‍ വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ് പഞ്ചായത്ത് ഡയറക്ടര്‍ നടപ്പാക്കിയില്ലെന്നാരോപിച്ച് ആദിവാസി മഹാസഭ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ സ്‌കുളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടും പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരനായ ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന്‍ ത്രിവേണി ആരോപിച്ചു. ഉത്തരവിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന് ന്യായീകരണമില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

Next Story

RELATED STORIES

Share it