Latest News

പെന്‍ഷന്‍ ബയോമെട്രിക് മസ്റ്ററിങ്: ഫെബ്രുവരി 20 വരെ അവസരം

പെന്‍ഷന്‍ ബയോമെട്രിക് മസ്റ്ററിങ്: ഫെബ്രുവരി 20 വരെ അവസരം
X

തിരുവനന്തപുരം; 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്ത, പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്താന്‍ അവസരം. കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ് നടത്തുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്താം. ഫെബ്രുവരി 1 മുതല്‍ 20 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളില്‍, ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകളില്‍ ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാം.

2019 ഡിസംബര്‍ 31 വരെയുള്ള ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരാണ് ഈ അവസരം വിനിയോഗിക്കേണ്ടത്. മസ്റ്ററിങ്ങിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

Next Story

RELATED STORIES

Share it