Latest News

പെരിങ്ങളം റംല വധക്കേസില്‍ ഭര്‍ത്താവ് നാസറിന് ജീവപര്യന്തം

സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ നാസര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

പെരിങ്ങളം റംല വധക്കേസില്‍ ഭര്‍ത്താവ് നാസറിന്  ജീവപര്യന്തം
X

കോഴിക്കോട്: പെരിങ്ങളം റംല വധക്കേസില്‍ ഭര്‍ത്താവ് നാസറിന് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2017 സെപ്റ്റംബര്‍ ഒന്നിന് കത്തി കൊണ്ട് കുത്തിയും കൊടുവാള്‍ കൊണ്ട് വെട്ടിയും റംലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. മാറാട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പെരിങ്ങൊളം തടമ്പാട്ടുതാഴത്തെ വാടക വീട്ടില്‍വെച്ചായിരുന്നു സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി നാസര്‍ വഴക്കിടകുയായിരുന്നു. പണവും റംലയുടെ ഫോണും ആവശ്യപ്പെട്ടായിരുന്നു വഴക്ക്. ഇതിനിടെ കൊടുവാള്‍കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടി. വെട്ടേറ്റ റംല ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചു.

കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നില്‍ക്കുന്ന നാസറിനെയും കണ്ടെന്ന ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ നാസര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിയെ വീഡിയോ കോളിലൂടെ ഹാജരാക്കിയാണ് വിധി പറഞ്ഞത്.

Next Story

RELATED STORIES

Share it