Latest News

എല്ലാ ദിവസവും കട തുറക്കാന്‍ അനുമതി നല്‍കണം: എ എം ആരിഫ് എംപി

എല്ലാ ദിവസവും കട തുറക്കാന്‍ അനുമതി നല്‍കണം: എ എം ആരിഫ് എംപി
X

ആലപ്പുഴ: എല്ലാ ദിവസവും കട തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപി എ എം ആരിഫ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വ്യാപാരികള്‍ വലിയ സാമ്പത്തിക നഷ്ട്ടത്തിലാണെന്ന് എ എം ആരിഫ് കത്തില്‍ സൂചിപ്പിക്കുന്നു.


കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു.അതിനിടയിലാണ് വ്യാപാരികള്‍ക്ക് അനുകൂലമായി ഇടത് എം പി കത്തയച്ച വിവരം പുറത്തുവന്നത്. എല്ലാ കടകളും നിയന്ത്രണങ്ങളില്ലാതെ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it