Latest News

ഫൈസറും ബയോഎന്‍ടെക്കും ഒമിക്രോണ്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങി

ഫൈസറും ബയോഎന്‍ടെക്കും ഒമിക്രോണ്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങി
X

വാഷിങ്ടണ്‍; ലോകത്താസകലം കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകപ്രശസ്ത മരുന്നുകമ്പനികളായ ഫൈസറഉം ബയോഎന്‍ടെക്കും കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രത്യേകിച്ച് ലക്ഷ്യമിടുന്ന വാക്‌സിന്‍ ട്രയല്‍ തുടങ്ങി. 55 വയസ്സുവരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടക്കുന്നതെന്ന് കമ്പനി പറഞ്ഞു.

മാര്‍ച്ചോടുകൂടി നിയമപരമായ അനുമതിക്കുവേണ്ടി കമ്പനി അപേക്ഷ നല്‍കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല പറഞ്ഞിരുന്നു.

ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്ന് കമ്പനി വാക്‌സിന്‍ ഗവേഷണ വിഭാഗം മേധാവി കാതറീന്‍ ജന്‍സെന്‍ പറഞ്ഞു.

'കാലക്രമേണ വാക്‌സിനുകള്‍ ഇപ്പോള്‍ നല്‍കുന്ന സംരക്ഷണം കുറയുന്ന സാഹചര്യമുണ്ടാവും. അതിനു നാം തയ്യാറാവണം. ഭാവിയില്‍ ഒമിക്രോണും അതിന്റെ പുതിയ വകഭേദങ്ങളെയും നേരിടുകയും വേണം'- അവര്‍ പറഞ്ഞു.

ഇപ്പോള്‍ സംരക്ഷണം നല്‍കുന്ന വാക്‌സിന്‍ കാലക്രമത്തില്‍ ഒമിക്രോണിനെതിരേ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കിന്റഎ സിഇഒ ഉഗുര്‍ സാഹിന്‍ പറഞ്ഞു.

18-55 പ്രായമുള്ള 1,420 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടക്കുന്നത്. വോളണ്ടിയര്‍മാരെ മൂന്ന് വിഭാഗമായി തിരിച്ചാണ് പഠനം നടത്തുന്നത്.

2020 ഡിസംബറില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആദ്യം അംഗീകരിച്ച കൊവിഡ് കുത്തിവയ്പ്പാണ് ഫൈസറും ബയോഎന്‍ടെക്കും.

Next Story

RELATED STORIES

Share it