Latest News

സഗൗരവം സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി വിജയന്‍- മുഖ്യമന്ത്രി- ആഭ്യന്തരം,വിജിലന്‍സ്, ഐടി,പരിസ്ഥിതി മന്ത്രിയായി അധികാരമേറ്റു

സഗൗരവം സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍
X

തിരുവനന്തപുരം: ചരിത്രം രചിച്ച ഇടതു സര്‍ക്കാരിന്റെ രണ്ടാം വരവിനുള്ള മന്ത്രിസഭയില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് ശേഷം അക്ഷരമാല ക്രമത്തില്‍ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍-ആഭ്യന്തരം,വിജിലന്‍സ്, ഐടി,പരിസ്ഥിതി

ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് 50123 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മുഖ്യമന്ത്രിയായി രണ്ടാമൂഴം. നിലവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തരം,വിജിലന്‍സ്, അച്ചടി,യുവജന ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു. 1998 മുതല്‍ 2015 സിപിഎം സംസ്ഥാന സെക്രട്ടറി. 1970,77,91 തിരഞ്ഞെടുപ്പുകളില്‍ കൂത്ത്പറമ്പില്‍ നിന്നും 96ല്‍ പയ്യന്നൂരില്‍ നിന്നും 2016ല്‍ ധര്‍മ്മടത്ത് നിന്നും നിയമസഭാംഗമായി. 96ല്‍ നായനാര്‍ മന്ത്രിസഭയില്‍ സഹകരണ, വൈദ്യുതി മന്ത്രിയായി. പിണറായി മുണ്ടയില്‍ കോരന്റയും കല്യാണിയുടേയും മകനാണ്. ഭാര്യ കമല. മക്കള്‍ വിവേക്, വീണ. മരുമകന്‍ പിഎ മുഹമ്മദ് റിയാസ്.

Next Story

RELATED STORIES

Share it