Sub Lead

ക്ഷേത്ര മോഷണത്തിനിടെ മറന്നുവച്ച ബൈക്ക് കണ്ടെത്താന്‍ പോലിസിന്റെ സഹായം തേടിയ മോഷ്ടാവ് പിടിയില്‍

ക്ഷേത്ര മോഷണത്തിനിടെ മറന്നുവച്ച ബൈക്ക് കണ്ടെത്താന്‍ പോലിസിന്റെ സഹായം തേടിയ മോഷ്ടാവ് പിടിയില്‍
X

എടപ്പാള്‍: ക്ഷേത്രത്തില്‍ മോഷ്ടിക്കാന്‍ ചെന്നപ്പോള്‍ മറന്നുവച്ച ബൈക്ക് കണ്ടെത്താന്‍ പോലിസിനെ സമീപിച്ച മോഷ്ടാവ് പിടിയില്‍. ഗുരുവായൂര്‍ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാള്‍ പോലിസ് അറസ്റ്റ് ചെയ്തത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പോലിസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പോലിസ് ഇയാളെ പിടികൂടിയത്.

ജനുവരി അഞ്ചിനാണ് ബൈക്കിലെത്തിയ അരുണ്‍ കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. ഓട് പൊളിച്ച് അകത്തുകയറിയ 8,000 രൂപയാണ് കവര്‍ന്നത്. പക്ഷേ, പണം കിട്ടിയ ആവേശത്തില്‍ ബൈക്ക് എടുക്കാന്‍ മറന്നുപോയി. ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ബൈക്കിന്റെ രേഖകള്‍ പോലിസ് പരിശോധിച്ചുവരുകയായിരുന്നു. അപ്പോഴാണ് അരുണ്‍ സ്റ്റേഷനില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ ബൈക്ക് മോഷണം പോയെന്നും നടപടിയുണ്ടാവണമെന്നുമായിരുന്നു അരുണിന്റെ ആവശ്യം.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയങ്ങള്‍ തോന്നിയതോടെ പോലിസ് അകത്തുകൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ബൈക്ക് മോഷ്ടിച്ചവരാവാം ക്ഷേത്രത്തില്‍ മോഷണം നടത്തിയതെന്നാവാം എന്നാണ് അരുണ്‍ പോലിസിനോട് പറഞ്ഞത്. പക്ഷേ, തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it