Latest News

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ്;പ്രവേശന തീയതി നീട്ടി

25ന് വൈകീട്ട് അഞ്ചുമണി വരെയാണ് നീട്ടിയത്

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ്;പ്രവേശന തീയതി നീട്ടി
X
തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശന തീയതി നീട്ടി.25ന് വൈകീട്ട് അഞ്ചുമണി വരെയാണ് നീട്ടിയത്.ഒന്നാം വര്‍ഷ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും.

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്‌മെന്റിന് മുന്‍പായി മാനേജ്‌മെന്റ് അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ക്കാണ് ഇത് അവസരമാകുക. ഇവരില്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ തേഡ് അലോട്ട്‌മെന്റ് റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പറഞ്ഞിട്ടുള്ള സ്‌കൂളില്‍ ആവശ്യമുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഹാജരാവണം. അലോട്ട്‌മെന്റ് ലെറ്റര്‍ സ്‌കൂളില്‍നിന്ന് പ്രിന്റെടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളില്‍ താല്‍കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല.

അലോട്ട്‌മെന്റ് ലഭിച്ചവരെല്ലാം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. അതേസമയം, ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായവിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്തവര്‍ക്കും സപ്ലിമെന്ററിയില്‍ അവസരമുണ്ടാവും.


Next Story

RELATED STORIES

Share it