Latest News

കൊവിഡ് 19: മുന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി

കൊവിഡ് 19: മുന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി
X

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം നിയന്ത്രണാധീതമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. മുന്‍ പ്രസിഡന്റുമാരായ പ്രണാബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ്, എച്ച് ഡി ദേവഗൗഡ തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.

അതിനു ശേഷം അദ്ദേഹം പ്രധാന പാര്‍ട്ടികളുടെ നേതാക്കളുമായും പ്രതിപക്ഷ നേതാക്കളുമായും സംസാരിച്ചു. സോണിയാ ഗാന്ധി, മുലായംസിങ് യാദവ്, മമത ബാനര്‍ജി, നവീന്‍ പട്‌നായിക്ക്, കെ ചന്ദ്രശേഖര റാവു, പ്രകാശ് സിങ് ബാദല്‍ തുടങ്ങിയവരുമായാണ് അദ്ദേഹം കൊവിഡ് 19നെ കുറിച്ചും അതിനെതിരേ യോജിച്ച് പോരാടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചത്.

അതിനു മുമ്പ് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്, സ്‌പെയിനിലെ പ്രധാനമന്ത്രി ടെഡ്രോ സാഞ്ചസ് തുടങ്ങിയവരുമായും ടെലഫോണില്‍ സംസാരിച്ചിരുന്നു.

Next Story

RELATED STORIES

Share it