- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹിജാബ് അഴിച്ചില്ലെങ്കില്‍ പോലിസ് നടപടി'; ഷിമോഗയില്‍ സ്‌കൂള്‍ അധികൃതര്‍ മുസ് ലിം രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി

ഷിമോഗ; ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായ കര്‍ണാടകയില്‍ ഹിജാബ് അഴിക്കാന്‍ തയ്യാറാവാത്തവര്‍ക്കെതിരേ പോലിസ് നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പരാതി. കര്‍ണാടകയിലെ ഷിമോഗയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിയോടും രക്ഷിതാവിനോടുമാണ് സ്‌കൂള്‍ അധികൃതര്‍ ഭീഷണിയുടെ സ്വരത്തില്‍ പ്രതികരിച്ചത്.
ഷിമോഗയില്‍ ഇന്നും ഏതാനും കുട്ടികളെ ഹിജാബ് ഊരിവയ്ക്കാന്‍ തയ്യാറാവാത്തതിന്റെ പേരില്‍ ഇന്നും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. കഴിഞ്ഞ ദിവസവും ഒരുപാട് കുട്ടികള്‍ക്ക് പരീക്ഷ നഷ്ടപ്പെട്ടിരുന്നു.
ഷിമോഗയില്‍ അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തുന്ന വാര്‍ത്ത എന്‍ഡിടിവിയാണ് പുറത്തുവിട്ടത്.
ഷിമോഗയ്ക്കുപുറമെ ഉഡുപ്പിയിലും ഇതേ സംഭവങ്ങള്‍ ആവര്‍ത്തിച്ചു.
'ഹിന്ദു കുട്ടികള്‍ പൊട്ട് തൊടുന്നു, ക്രിസ്ത്യാനികള്‍ കുരുശ് ധരിക്കുന്നു, ഹിജാബിന് മാത്രം വിലക്ക്; കര്‍ണാടകയില്‍ 'ഇത് (ഹിജാബ് നിരോധനം) മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കുട്ടികളെ പ്രത്യേക മുറികളില്‍ ഇരുത്തി. ഇന്നലെ, അധ്യാപകര്‍ കുട്ടികളോട് ആക്രോശിച്ചു ... അവര്‍ മുമ്പൊന്നും ഇങ്ങനെ ചെയ്തിട്ടില്ല'- ഉഡുപ്പിയില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ പിതാവ് പറഞ്ഞത് മകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹിജാബ് ധരിച്ചിരുന്നും പരാതിയൊന്നുണ്ടായിരുന്നില്ലെന്നുമാണ്.
'' എന്റെ മകള്‍ ക്ലാസില്‍ ഹിജാബ് ധരിച്ചിരുന്നു. അത് അഴിച്ചുമാറ്റി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ അവളോട് ആവശ്യപ്പെട്ടു. പോലിസുകാര്‍ അവളെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഹിജാബ് അഴിക്കാന്‍ നിര്‍ബന്ധിതയായി' ഒരു പിതാവ് പറഞ്ഞു.
അതേ സ്‌കൂളിലെ ആറാം ക്ലാസുകാരിയുടെ പിതാവ് പറയുന്നത് നിയമം അനുസരിച്ചില്ലെങ്കില്‍ പോലിസ് കേസെടുക്കുമെന്ന് മകളോട് പറഞ്ഞെന്നാണ്.
'ഞാന്‍ ഹിജാബ് അഴിക്കില്ല. ഹിജാബ് ധരിച്ചാണ് ഞാന്‍ നേരത്തെ സ്‌കൂളില്‍ പോയിരുന്നത്. ഹിജാബ് നീക്കം ചെയ്യാനും അല്ലെങ്കില്‍ സ്ഥലം വിടാനും സ്‌കൂള്‍ മാനേജ്‌മെന്റ് ഞങ്ങളോട് ആവശ്യപ്പെട്ടു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല'- പരീക്ഷ എഴുതാതെ പോയ പെണ്‍കുട്ടി പറഞ്ഞു.
'എന്റെ ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ പരീക്ഷ ഒഴിവാക്കി,' മറ്റൊരു വിദ്യാര്‍ത്ഥിയായ സാബ്രിന്‍ പറഞ്ഞു.
(എന്‍ഡിടിവി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)
RELATED STORIES
ബുള്‍ഡോസര്‍ രാജ് ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്...
26 March 2025 3:38 PM GMTപൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്പോസ്റ്റില്‍ ഇഫ്താര്‍ സംഗമം...
26 March 2025 3:21 PM GMTഅജ്മാനില്‍ മലയാളികള്‍ക്കായി ഈദ് ഗാഹ്
26 March 2025 3:05 PM GMTഅയോധ്യയില്‍ മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ പശുസംരക്ഷണ...
26 March 2025 2:58 PM GMTഎയിഡഡില്‍ ആശ്രിത നിയമനമില്ല; വ്യവസ്ഥകള്‍ കടുപ്പിച്ച് സര്‍ക്കാര്‍
26 March 2025 2:43 PM GMTപി സി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍; ഈഴവര്‍ ...
26 March 2025 2:33 PM GMT