Sub Lead

ബുള്‍ഡോസര്‍ രാജ് ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന് തുല്യം: സുപ്രിംകോടതി ജഡ്ജി

ബുള്‍ഡോസര്‍ രാജ് ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന് തുല്യം: സുപ്രിംകോടതി ജഡ്ജി
X

പൂനെ: ബുള്‍ഡോസര്‍ രാജ് ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന് തുല്യമാണെന്നും നിയമവാഴ്ചയെ തകര്‍ക്കുമെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പൂനെയിലെ ഭാരതി വിദ്യാപീഠ് ന്യൂ ലോകോളജില്‍ നടന്ന 13ാമത് ജസ്റ്റിസ് പി എന്‍ ഭഗവതി അന്താരാഷ്ട്ര മൂട്ട് കോര്‍ട്ട് മത്സരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യം ചെയ്തതായി സംശയിക്കപ്പെടുന്നവരുടെയോ കുറ്റം ആരോപിക്കപ്പെടുന്നവരുടെയോ വീടും മറ്റും പൊളിച്ചുമാറ്റുന്നത് ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതരുടെ വീടുകള്‍ തകര്‍ക്കാന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച ശേഷം ആ കെട്ടിടങ്ങള്‍ നിയമവിരുദ്ധമായിരുന്നു എന്നു പറഞ്ഞ് ന്യായീകരിക്കുന്നത് നിരാശാജനകമാണ്. ഇത്തരം ബുള്‍ഡോസര്‍ നടപടികള്‍ ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന് തുല്യമാണ്. അത് തടഞ്ഞില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയുടെ നാശമായിരിക്കും ഫലം.

'' കുറ്റാരോപിതനെന്ന് പറയുന്ന വ്യക്തിയുടെ വീട്ടില്‍ അയാളുടെ അമ്മയും സഹോദരിയും ഭാര്യയും കുട്ടികളും ഉണ്ടാവും. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ ? നിങ്ങള്‍ ആ വീട് പൊളിച്ചുമാറ്റിയാല്‍ അവരെല്ലാം എങ്ങോട്ട് പോവും ?. അപ്പോള്‍ കുറ്റാരോപിതന്റെ കാര്യമോ ?. ഒരാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ പോലും അയാളുടെ വീട് പൊളിക്കരുത്''-ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ വിശദീകരിച്ചു

Next Story

RELATED STORIES

Share it