Kerala

സംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന്‍ സിനിമയെ പിന്തുണച്ച് വി ഡി സതീശന്‍

സംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന്‍ സിനിമയെ പിന്തുണച്ച് വി ഡി സതീശന്‍
X

തിരുവനന്തപുരം: സംഘപരിവാറിനെ വിമര്‍ശിച്ചും എന്പുരാന്‍ സിനിമയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഘരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്.

എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്. എമ്പുരാനൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.





Next Story

RELATED STORIES

Share it