- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യോഗിയുടെ കോലം കത്തിച്ച 16 സമാജ് വാദി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസിന്റെ പകപോക്കല്‍

മീററ്റ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ച 16 സമാജ് വാദി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. എല്ലാവര്‍ക്കുമെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കോലം കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ പോലിസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
ലഖിംപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയാണ് പോലിസിന്റെ നടപടി. 200ഓളം സമാജ് വാദിപാര്‍ട്ടി പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. അറസ്റ്റിലായവര്‍ എല്ലാം വിദ്യാര്‍ത്ഥികളാണ്.
307ാം വകുപ്പിന് പുറമെ ഐപിസിയിലെ 15ഓളം വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. നിയമവിരുദ്ധ ജനക്കൂട്ടം, കലാപശ്രമം, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയവയാണ് പ്രധാന വകുപ്പുകള്‍.
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായവര്‍ നിരപരാധികളായ ചെറുപ്പക്കാരാണെന്നും അവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നെന്നും സമാജ് വാദി പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിങ് പറഞ്ഞു.
സമരക്കാര്‍ പെട്രോള്‍ നിറച്ച കുപ്പി എറിഞ്ഞതായും പോലിസ് ആരോപിക്കുന്നു. അത് ശരീരത്തില്‍ തട്ടിയ പോലിസുകാരന് പൊള്ളലേറ്റെന്ന് മീററ്റ് എസ്എസ്പി പറഞ്ഞു.
ഒക്ടോബര്‍ നാലിന് ഇതുസംബന്ധിച്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
നന്തന്കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല് ജിന്സരാജ കുറ്റക്കാരന്
12 May 2025 8:08 AM GMTഇന്ത്യ-പാക് വെടിനിര്ത്തല് കരാര്: വ്യോമസേനാ മേധാവിയുമായി...
12 May 2025 7:54 AM GMTഇന്ത്യ-പാക് സംഘര്ഷത്തിനിടെ അടച്ച വിമാനത്താവളങ്ങള് തുറന്നു
12 May 2025 7:45 AM GMTടെസ്റ്റ് ക്രിക്കറ്റില് നിന്നു വിരമിച്ച് വിരാട് കോഹ്ലി
12 May 2025 7:32 AM GMTഅതിര്ത്തി ശാന്തം; ഇന്നലെ വെടിയൊച്ചകളൊന്നും മുഴങ്ങിയില്ല: ഇന്ത്യന്...
12 May 2025 5:58 AM GMT''പുതിയ ചുമതല വലിയ ഉത്തരവാദിത്തം''; കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ്...
12 May 2025 5:33 AM GMT