Latest News

പോലീസ് പീഡനം: നാലംഗ കുടുംബം ട്രെയിനിനു മുന്നില്‍ചാടി ആത്മത്യ ചെയ്ത കേസില്‍ സിഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തു.

നന്ദ്യാലിലെ റോജകുന്ത സ്ട്രീറ്റിലെ താമസക്കാരനായ അബ്ദുല്‍ സലാമിന്റെ ഓട്ടോയില്‍ യാത്ര ചെയ്തയാള്‍ തന്റെ 70,000 രൂപ മോഷണം പോയതായി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പൊലീസ് അപമാനിച്ചുവെന്നും ഭാര്യയുടെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു.

പോലീസ് പീഡനം: നാലംഗ കുടുംബം ട്രെയിനിനു മുന്നില്‍ചാടി ആത്മത്യ ചെയ്ത കേസില്‍ സിഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തു.
X

വിജയവാഡ: പൊലീസ് പീഡിപ്പിക്കുകയാണെന്ന് വിഡിയോ സന്ദേശം തയ്യാറാക്കിയ ശേഷം നാലംഗ കുടുംബം ആത്മഹത്യ ചെയ്ത കേസില്‍ പോലിസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38), മകള്‍ സല്‍മ (14), മകന്‍ ദാദി ഖലന്ദര്‍ (10) എന്നിവര്‍ നവംബര്‍ മൂന്നിന് ആത്മഹത്യ ചെയ്ത കേസിലാണ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.

കാവുലൂരു ഗ്രാമത്തിലാണ് നാലംഗം കുടുംബം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പന്യം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കുടുംബം എടുത്ത സെല്‍ഫി വീഡിയോയില്‍ തങ്ങളുടെ ആത്മഹത്യയ്ക്ക് കാരണം നന്ദ്യാല്‍ പൊലീസ് ആണെന്ന് പറയുന്നുണ്ട്.

നന്ദ്യാലിലെ റോജകുന്ത സ്ട്രീറ്റിലെ താമസക്കാരനായ അബ്ദുല്‍ സലാമിന്റെ ഓട്ടോയില്‍ യാത്ര ചെയ്തയാള്‍ തന്റെ 70,000 രൂപ മോഷണം പോയതായി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പൊലീസ് അപമാനിച്ചുവെന്നും ഭാര്യയുടെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു.

മുന്‍പ് നഗരത്തിലെ ഒരു ജ്വല്ലറിയില്‍ അബ്ദുല്‍ സലാം നേരത്തെ ജോലി ചെയ്തിരുന്നു. കടയില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം മോഷ്ടിച്ചെന്ന് ഇയാള്‍ക്കെതിരെ ആരോപണം വന്നിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം കണ്ടെടുത്തതായും പറയുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം ഓട്ടോഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ സലാം.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എടുത്ത വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഡി ജി പിയെയും ഇന്റലിജന്‍സ് തലവനെയും വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് അന്വേഷണവും അറസ്റ്റുമുണ്ടായത്.

Next Story

RELATED STORIES

Share it