- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; ആര്‍എസ്എസിന്റെ മെഗാഫോണായി പാലാ ബിഷപ്പ് മാറിയെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി
നിയമം എല്ലാവര്ക്കും ഒരു പോലെയാകണം. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി നിയമം ബാധകമാവുന്ന വിവേചനമല്ല കേരളത്തിന് വേണ്ടത്. വിവേചനമില്ലാതെ കുറ്റവാളികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
തിരുവനന്തപുരം: ആര്‍എസ്എസിന്റെ മെഗാഫോണായി പാലാ ബിഷപ്പ് മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്്റഫ് മൗലവി. ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സെക്രട്ടേറിയറ്റിന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഷപ്പിന്റെ പ്രസ്താവനയിലൂടെ അതാണ് വെളിപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഭരണകരുത്തിലല്ല, മറിച്ച് കേരളത്തില്‍ മതം കൈകാര്യം ചെയ്യുന്നവരുടെ സഹിഷ്ണുത കൊണ്ടാണ് കേരളത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതെന്ന് വസ്തുതയാണ്. ഈ തിരിച്ചറിവ് സംസ്ഥാനം ഭരിക്കുന്നവര്‍ക്കുണ്ടാകണം. ഇങ്ങനെ പരിപാവനമായി കൊണ്ടു നടക്കുന്ന മതസഹിഷ്ണുതയാണ് പാലാ ബിഷപ്പ് തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ മതങ്ങളെ തമ്മില്‍ പരസ്പരം സംശയം ജനിപ്പിക്കുന്ന അപകടകരമായ പരാമര്‍ശമാണ് ബിഷപ്പ് നടത്തിയിരിക്കുന്നത്. ആര്‍എസ്എസ് കാലങ്ങളായി ഉയര്‍ത്തുന്ന നുണകളാണ് ബിഷപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമം എല്ലാവര്ക്കും ഒരു പോലെയാകണം. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി നിയമം ബാധകമാവുന്ന വിവേചനമല്ല കേരളത്തിന് വേണ്ടത്. വിവേചനമില്ലാതെ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണം. അങ്ങനെ ഇച്ഛാശക്തിയുള്ള, ഉത്തരവാദിത്ത ബോധമുള്ള ഗവണ്മെന്റാണ് നാടിന് വേണ്ടത്. ആര്‍എസ്എസിന് ഭയപ്പെട്ട് അവരുടെ തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ കീഴൊതുങ്ങുന്ന സര്ക്കാരാവരുത്. കാരണം, ആര്‍എസ്എസ് അജണ്ടയാണ് ബിഷപ്പിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍, സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴടങ്ങുന്നു എന്നുവേണം മനസ്സിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ധ്രൂവീകരണമുണ്ടാക്കി നേട്ടം കൊയ്യാന്‍ ശ്രമിച്ചത് എല്ലാവര്ക്കും ബോധ്യമുള്ളകാര്യമാണ്. ക്രൈസ്ത-മുസ്ലിം വിഭാഗങ്ങളെ സംശയത്തില്‍ നിര്‍ത്തി, ധ്രുവീകരണമുണ്ടാക്കിയാണ് ഇടതുപക്ഷം വോട്ടുനേടിയതെന്നും അഷ്റഫ് മൗലവി പറഞ്ഞു.
ധര്ണയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു അട്ടക്കുളങ്ങരയില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നിരവധി പേര് സംബന്ധിച്ചു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, കൊല്ലം ജില്ലാ പ്രസിഡന്റ് ജോണ്സണ് കണ്ടച്ചിറ, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അറഷ്റഫ് പ്രാവച്ചമ്പലം എന്നിവര്‍ സംബന്ധിച്ചു
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT