Latest News

റഫാല്‍: പുസ്തക പ്രകാശനം തടഞ്ഞത് തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയാതെ; പിടിച്ചെടുത്ത പുസ്തകങ്ങള്‍ തിച്ചു നല്‍കി

പുസ്തക പ്രകാശനം തടയാന്‍ ജൂനിയര്‍ ഓഫിസര്‍മാരില്‍ ആരെങ്കിലും നിര്‍ദേശം നല്‍കിയിരുന്നോ എന്ന് അറിയില്ലെന്നും അക്കാര്യം പരിശോധിച്ച് വരികയാണെന്നും മുഖ്യ തിരഞ്ഞടെുപ്പ് ഓഫിസര്‍ സത്യബ്രദ സഹൂ അറിയിച്ചു.

റഫാല്‍: പുസ്തക പ്രകാശനം തടഞ്ഞത്    തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയാതെ;    പിടിച്ചെടുത്ത പുസ്തകങ്ങള്‍ തിച്ചു നല്‍കി
X

ചെന്നൈ: റഫാല്‍ ഇടപാടുകള്‍ ഉള്ളുകള്ളികള്‍ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്റെ പ്രകാശനം തടയാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞടെുപ്പ് ഓഫിസര്‍ സത്യബ്രദ സഹൂ. ജൂനിയര്‍ ഓഫിസര്‍മാരില്‍ ആരെങ്കിലും ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരുന്നോ എന്ന് അറിയില്ലെന്നും അക്കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ തിരഞ്ഞടെുപ്പ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ പോലിസ് നടപടി സ്വീകരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഇതോടെ ശക്തമാക്കിയിരിക്കുകയാണ്.

രാജ്യത്തെ പിടിച്ചുകുലുക്കിയ റഫാല്‍ അഴിമതി എന്ന പേരില്‍ ശാസ്ത്ര എഴുത്തുകാരന്‍ എസ് വിജയന്‍, തമിഴില്‍ രചിച്ച പുസ്തക പ്രകാശനമാണ് പോലിസ് പുസ്തകത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്ത് തടയാന്‍ ശ്രമിച്ചത്.റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാം വിശദമായി പ്രതിപാതിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം ഇന്നലെ വൈകീട്ട് ആറിന് നിര്‍വഹിക്കുമെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ പ്രകാശന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫ്‌ളയിങ്ങ് സ്‌ക്വാഡും പോലിസും ചെന്നൈയിലെ ഭാരതി പബ്ലിക്കേഷന്‍സ് ഓഫിസിലേക്ക് എത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചെന്ന് അറിയിച്ച് പുസ്തകത്തിന്റെ 142 പകര്‍പ്പുകളും പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞടെുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.

പുസ്തക പ്രകാശനം തടയാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞടെുപ്പ് ഓഫിസര്‍ വ്യക്തമാക്കിയതോടെ ഒന്നര മണിക്കൂര്‍ വൈകി എന്‍ റാം തന്നെ പുസ്തക പ്രകാശനം നടത്തുകയായിരുന്നു. പിടികൂടിയ പുസ്‌കങ്ങള്‍ പോലിസ് തിരികെ ഏല്‍പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it