- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂപ്പാറ കൂട്ടബലാല്‍സംഗം;രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പൂപ്പാറ: ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.കൗണ്‍സലിങിനിടേ ചൈല്‍ഡ് ലൈനിന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേം സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ്, സാമുവല്‍, അരവിന്ദ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍.
പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അല്‍പ്പം ദൂരെയുള്ള സ്വകാര്യ ഏലത്തോട്ടത്തിലാണ് ജോലി ചെയ്യുന്നത്.സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി അതിക്രമത്തിനിരയായത്.പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചിരിക്കവെ പ്രതികള്‍ സംഭവസ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയുമായിരുന്നു.നാലുപേര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നും രണ്ടുപേര്‍ അതിന് സഹായം നല്‍കുകയും സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ കഴിഞ്ഞദിവസം പോലിസ് പിടികൂടിയിരുന്നു.
RELATED STORIES
''വഖ്ഫ് നിയമം സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്ലിംകളും...
6 April 2025 4:21 PM GMTഐ ലീഗ്; ഗോകുലം കേരളയക്ക് കിരീടമില്ല; ചര്ച്ചില് ഒന്നാമത്; കിരീട...
6 April 2025 4:13 PM GMTമുണ്ടൂരില് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു; അമ്മയ്ക്ക് പരിക്ക്
6 April 2025 4:04 PM GMTസംഭല് മസ്ജിദിന് സമീപം 'സത്യവ്രത്' പോലിസ് ഔട്ട് പോസ്റ്റ് ഉദ്ഘാടനം...
6 April 2025 3:57 PM GMTരാമനവമി ആഘോഷത്തിനിടെ സയ്യിദ് സലാര് ഘാസി ദര്ഗയ്ക്ക് നേരെ ഹിന്ദുത്വ...
6 April 2025 3:01 PM GMTവഖ്ഫ് നിയമത്തില് നവീന് പട്നായ്ക്കും ബിജെപിയും തമ്മില് രഹസ്യ...
6 April 2025 2:48 PM GMT