- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് പാലക്കാട് ജില്ലാതല ഉദ്ഘാടനം ജൂലായ് 22ന് ചെര്‍പ്പുളശ്ശേരിയില്‍
ചെര്‍പ്പുളശ്ശേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് പാലക്കാട് ജില്ലാതല ഉദ്ഘാടനം 2022 ജൂലായ് 22ന് മീത്തിപ്പറമ്പ് അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിന്‍കര ചെര്‍പ്പുളശ്ശേരി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായ നമ്മുടെ സംസ്ഥാനത്ത് പലപ്പോഴും ജനങ്ങള്‍ക്ക് രക്ഷയും ആശ്വാസവുമായെത്തുന്നത് സന്നദ്ധസംഘടനകളും നാട്ടുകാരുമാണ്. ഇയൊരു ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തന പരിശീലനം സിദ്ധിച്ച സമര്‍പ്പണബോധവും ത്യാഗസന്നദ്ധതയുമുള്ള വളണ്ടിയര്‍മാരെ ഇനിയും സജ്ജമാക്കേണ്ടതുണ്ട്. ആ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്നത്. നമ്മുടെ ജില്ലയില്‍ ഇനി മുതല്‍ പോപുലര്‍ ഫ്രണ്ടിന്റെ റസ്‌ക്യൂ അന്റ് റിലീഫ് വളണ്ടിയേഴ്‌സ് ഗ്രൂപ്പ് ദുരന്തമുഖത്ത് ആശ്വാസമായെത്തും.
99ലെ വെള്ളപ്പൊക്കം പഴയ തലമുറയുടെ ഓര്‍മ മാത്രമാണെങ്കില്‍ സുനാമിയും ഓഖിയും മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നടന്ന ദുരന്തഭൂമികളില്‍ സഹായഹസ്തവുമായി എത്തിയവരുടെ മുന്‍നിരയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരുമുണ്ടായിരുന്നു. കേരളത്തെ കണ്ണീരിലാഴ്ത്തിയ 2018 ആഗസ്തിലെ മഹാപ്രളയഘട്ടത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചെത്തിയ പ്രളയങ്ങളിലും സ്വന്തം ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരായിരുന്നു അവര്‍.
പ്രളയവും ഉരുള്‍പൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ് പോപുലര്‍ ഫ്രണ്ട്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഭവന പുനരധിവാസ പദ്ധതികള്‍ നടന്നുവരികയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിന്‍കര, ചെര്‍പ്പുളശ്ശേരി ഡിവിഷന്‍ സെക്രട്ടറി കബീര്‍ മലയില്‍, ചെര്‍പ്പുളശ്ശേരി ഏരിയാ പ്രസിഡന്റ് ബഷീര്‍ കുറ്റിക്കോട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം...
15 Nov 2024 8:39 AM GMTഎലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട്...
15 Nov 2024 7:39 AM GMTസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
15 Nov 2024 7:35 AM GMTമൂന്ന് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിക്ക് ജീവപര്യന്തം
15 Nov 2024 6:47 AM GMTയുവേഫാ നാഷന്‍സ് ലീഗ്; ഫ്രാന്‍സ്-ഇസ്രായേല്‍ മല്‍സരത്തിനിടെ ആരാധകര്‍...
15 Nov 2024 6:28 AM GMTപി വി അന്‍വറിനെതിരേ ക്രിമിനല്‍ കേസെടുക്കണം; കോടതിയില്‍ പരാതി നല്കി പി ...
15 Nov 2024 6:17 AM GMT