- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സവര്‍ണ സംവരണം: സി.പി.എം മുസ് ലിം വിരുദ്ധ വര്‍ഗീയതയുടെ പ്രചാരകരാവരുതെന്ന് പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തിനെതിരേ പിന്നാക്ക സമുദായങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ അട്ടിമറിക്കാന്‍, എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.എമ്മും മുസ് ലിം വിരുദ്ധ വര്‍ഗീയകാര്‍ഡ് കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സവര്‍ണ സംവരണത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍, അതിനെതിരേ മുസ് ലിം സംവരണം മാത്രം വേര്‍തിരിച്ച് ഉയര്‍ത്തികാട്ടി താരതമ്യം ചെയ്യുന്ന പിണറായി വിജയന്റെ നടപടി മുഖ്യമന്ത്രി പദവിക്ക് ചേരാത്ത നടപടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പത്തു ശതമാനം സവര്‍ണ സംവരണത്തിലൂടെ കേരള സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പിന്നാക്ക സംവരണ അട്ടിമറിക്കെതിരേ പിന്നാക്ക സമുദായ സംഘടനകള്‍ ഒറ്റക്കെട്ടായാണ് പ്രക്ഷോഭ രംഗത്തുള്ളത്. എന്നാല്‍ തുടക്കം മുതല്‍ പ്രതിഷേധങ്ങള്‍ക്കു മേല്‍ മുസ് ലിം വര്‍ഗീയത ആരോപിക്കാനുള്ള മനപൂര്‍വമായ ശ്രമമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനു പിന്നാലെ സമരത്തെ ജിഹാദായി വിശേഷിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മുഖ്യമന്ത്രി കേരളത്തിനു പുറത്ത് മുസ് ലിം സംവരണമില്ലെന്ന വസ്തുതാവിരുദ്ധമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യത്തിനുവേണ്ടി, ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് സി.പി.എം. മുസ് ലിം സംവരണം ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാര്‍ പ്രചാരണത്തിന് നിലമൊരുക്കലാണിത്.
കേരളത്തിനു പുറത്ത് മുസ് ലിം സംവരണം ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. കേരളത്തിലേതു പോലെ ഇതരസംസ്ഥാനങ്ങളിലും മുസ് ലിം സമുദായം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഒ.ബി.സി ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടെന്ന വസ്തുത നിരാകരിക്കുന്നതിലൂടെ, മുസ് ലിം സംവരണം അനര്‍ഹമാണെന്ന് വാദിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി വഴിമരുന്നിടുകയാണ്. മുസ് ലിംകള്‍ അനുഭവിക്കുന്ന സംവരണ ആനുകൂല്യം സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫിസില്‍ നിന്നനുവദിക്കുന്ന ഔദാര്യമല്ല. യു.ഡി.എഫിനോ എല്‍.ഡി.എഫിനോ മുസ് ലിം സംവരണാവകാശം നേടിയെടുത്തതില്‍ ഒരു പങ്കും അവകാശപ്പെടാനാവില്ല. ഐക്യകേരളം നിലവില്‍ വരുന്നതിനു മുമ്പേ തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് മലബാറിലും നിരന്തരമായ സംവരണ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പിന്നാക്ക വിഭാഗങ്ങള്‍ നേടിയെടുത്ത അവകാശമാണത്. അതിനെ ഭരണകൂടത്തിന്റെ സൗജന്യമെന്ന മട്ടില്‍ ചിത്രീകരിച്ച് മുസ് ലിം വിരുദ്ധ വര്‍ഗീയത ഇളക്കിവിടാനുള്ള അപടകരമായ നീക്കം സമൂഹം തിരിച്ചറിയണം.
സവര്‍ണ ജാതിമേല്‍ക്കോയ്മക്കെതിരേ, കേരളത്തില്‍ അവര്‍ണ, പിന്നാക്ക ജനവിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളുടെ ഐക്യനിരയില്‍ ശക്തമായി നിലകൊണ്ട മുസ് ലിം സമുദായത്തിന്റെ ചരിത്ര പാരമ്പര്യത്തെയാണ് പിണറായി വിജയനും കൂട്ടരും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. പൊതുവിഭാഗത്തിലെ പിന്നാക്കക്കാരന്റെ അവകാശം കവര്‍ന്നെടുത്ത് സവര്‍ണ വിഭാഗങ്ങള്‍ക്ക് അടിയറ വയ്ക്കുന്ന സി.പി.എമ്മിന്റെ കാപട്യം തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണ്. സവര്‍ണ സംവരണത്തിനെതിരേ പിന്നാക്ക വിഭാഗങ്ങള്‍ ഐക്യപ്പെട്ടതോടെ സമനില നഷ്ടപ്പെട്ട സി.പി.എം സവര്‍ണ വോട്ടുബാങ്ക് ഏകീകരണം ലക്ഷ്യമിട്ടാണ് മുസ് ലിം വിഭാഗങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. വര്‍ഗീയ പ്രചാരണം ആയുധമാക്കുന്നതിലൂടെ സംവരണ വിഷയത്തില്‍ അടിസ്ഥാന വിഭാഗങ്ങളെ കൈയ്യൊഴിഞ്ഞ സി.പി.എം സംഘപരിവാരത്തിനും സവര്‍ണ്ണര്‍ക്കുമൊപ്പമാണെന്ന് സംശയത്തിനിടയില്ലാത്ത വിധം തെളിഞ്ഞിരിക്കുകയാണ്. അപകടരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ എല്ലാ ജനാധിപത്യശക്തികളും രംഗത്തുവരണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.
RELATED STORIES
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസം? ചോദ്യത്തിന് ഉത്തരം...
5 Jan 2025 3:43 AM GMT''ജൂതന്മാര് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു; ക്ഷമ...
5 Jan 2025 2:59 AM GMT''യുപിയില്‍ ദിവസവും 50,000 പശുക്കള്‍ കശാപ്പ് ചെയ്യപ്പെടുന്നു;...
5 Jan 2025 2:30 AM GMTവിറ്റു പോവാത്ത ക്രിസ്മസ് ട്രീകള്‍ മൃഗശാലകള്‍ക്ക് നല്കി കമ്പനികള്‍
5 Jan 2025 2:10 AM GMTയുഎസ് നിര്‍മിത മിസൈലുകള്‍ കൊണ്ട് ആക്രമണം; കനത്ത...
5 Jan 2025 1:43 AM GMTനാലരക്കോടിയുടെ കഞ്ചാവുമായി മലയാളികള്‍ പിടിയില്‍
5 Jan 2025 1:23 AM GMT