- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിപിഇ കിറ്റ് കൊള്ള: പിണറായി ഭരണത്തിലെ അഴിമതികളുടെ തുടര്‍ച്ച മാത്രമെന്ന് തുളസീധരന്‍ പള്ളിക്കല്‍
ഗ്ലൗസ്, പിപിഇ കിറ്റ്, മാസ്‌ക്, തെര്‍മോമീറ്റര്‍ എന്നിവ ഉയര്‍ന്ന വിലയ്ക്കു വാങ്ങി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കോടികളുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്
തിരുവനന്തപുരം: കൊവിഡ് വ്യാപനകാലത്ത് വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് സ്വകാര്യ കമ്പനിയില്‍നിന്നടക്കം പി.പി.ഇ കിറ്റ് വാങ്ങി കൊള്ള നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന റിപോര്‍ട്ട് പിണറായി വിജയന്റെ ഭരണകാലത്തെ അഴിമതികളുടെ തുടര്‍ച്ച മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, സ്പ്രിംഗ്ലര്‍, മുട്ടില്‍ മരം മുറി തുടങ്ങി നിരവധി അഴിമതി കഥകളാണ് പുറത്തുവന്നിട്ടുള്ളത്. ഗ്ലൗസ്, പിപിഇ കിറ്റ്, മാസ്‌ക്, തെര്‍മോമീറ്റര്‍ എന്നിവ ഉയര്‍ന്ന വിലയ്ക്കു വാങ്ങി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ (കെഎംഎസ്സിഎല്‍) കോടികളുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ആരോഗ്യമന്ത്രിയും ധനമന്ത്രിയും പങ്കാളിയായ വന്‍കൊള്ളയാണ് കൊവിഡിന്റെ മറവില്‍ നടന്നതെന്ന് വ്യക്തമായിരിക്കുന്നു. 446.25 രൂപ നിരക്കില്‍ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ ഒരു കിറ്റിന് 1,550 രൂപ നിരക്കില്‍ സാന്‍ഫാര്‍മയില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കിറ്റുകള്‍ വാങ്ങിയതിനു പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.
കൊവിഡ് കാലത്ത് 12.15 രൂപയുടെ സ്ഥാനത്ത് ഗ്ലൗസ് ഒന്നിന് 14.60 രൂപ നല്‍കിയാണ് വാങ്ങിയത്. കൂടാതെ കഴക്കൂട്ടം ആസ്ഥാനമായ കമ്പനിക്ക് ഗ്ലൗസ് വാങ്ങാന്‍ 1.01 കോടി രൂപ അധികം നല്‍കിയ വിവരം മുമ്പ് പുറത്തുവന്നിരുന്നു. തട്ടിക്കൂട്ട് കമ്പനികളുടെ പേരില്‍ പോലും കോടികളുടെ തീവെട്ടി കൊള്ളയാണ് നടന്നിരിക്കുന്നത്. മഹാമാരിയെ അതിജീവിക്കാന്‍ കുടുക്ക പൊട്ടിച്ചും വളര്‍ത്തുമൃഗങ്ങളെ പോലും വിറ്റു പെറുക്കിയും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്‍കിയ സംഭാവനയാണ് ഇത്തരത്തില്‍ സ്വകാര്യ കമ്പനികള്‍ക്കുള്‍പ്പെടെ വാരിക്കോരി നല്‍കിയതെന്നത് ഇടതു സര്‍ക്കാരിന്റെ വികൃതമുഖം തുറന്നുകാട്ടുന്നു. കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഉപകരണങ്ങള്‍ മൂന്നിരട്ടി വില വരെ നല്‍കി വാങ്ങിയതിനു പിന്നില്‍ വന്‍ കമ്മീഷന്‍ സംശയിക്കേണ്ടിയിരിക്കുന്നു. കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി നടന്ന മുഴുവന്‍ ഇടപാടുകളെക്കുറിച്ചും സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
മുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMTസവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ...
19 Nov 2024 10:53 AM GMTരോഗിയുടെ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടു; ബേബി മെമ്മോറിയല്‍...
19 Nov 2024 9:13 AM GMT