- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെജ്രിവാളിനായി തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി; 5ാം നമ്പര്‍ സെല്ലില്‍ പാര്‍പ്പിച്ചേക്കും
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാര്‍പ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. കെജ്രിവാളിനെ തിഹാറിലെ 5ാം നമ്പര്‍ സെല്ലില്‍ പാര്‍പ്പിക്കാനാണ് സാധ്യത. കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലുകളില്‍ നിന്ന് അകലെയാകും അദ്ദേഹത്തെ പാര്‍പ്പിക്കുക.ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിനെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ്. രണ്ട് ലോക്കപ്പ് സെല്ലുകളില്‍ ഒന്നാമത്തെ സെല്ലിലാണ് നിലവില്‍ അദ്ദേഹമുള്ളത്. മാര്‍ച്ച് 28 ന് കസ്റ്റഡി കാലാവധി കഴിയുന്ന അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാര്‍ ജയിലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്. കെജ്രിവാള് മുഖ്യമന്ത്രി പദവി രാജി വച്ചിട്ടില്ലാത്തതിനാല്‍ അതീവ സുരക്ഷയ്ക്ക് അര്‍ഹനാണ്. അതിനാല്‍ തിഹാറിലെ അതീവ സുരക്ഷ ജയിലുകളിലൊന്നിലാകും പാര്‍പ്പിക്കുക. അഞ്ചാം നമ്പര്‍ ജയിലിലെ ചില സെല്ലുകള്‍ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. ഇവിടെ വൃത്തിയാക്കല്‍ ഉള്‍പ്പടെയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇത് എന്തിനുവേണ്ടിയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കെജ്രിവാളിന് വേണ്ടിയാണ് ഈ തയ്യാറെടുപ്പുകളെന്നാണ് അഭ്യൂഹം.
അദ്ദേഹത്തെ തിഹാറിലെ 1, 3, 7 ജയിലുകളില്‍ പാര്‍പ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് സൂചന. മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടിയുടെ മറ്റ് ചില നേതാക്കളെ പാര്‍പ്പിച്ചിരിക്കുന്നത് ഇവിടങ്ങളിലാണ്. ഡല്‍ഹിയിലെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ പാര്‍പ്പിച്ചിരിക്കുന്നത് ഒന്നാം നമ്പര്‍ ജയിലിലെ സെല്ലിലാണ്. രാജ്യസഭാ അംഗം സഞ്ജയ് സിങ് കഴിയുന്നത് രണ്ടാം നമ്പര്‍ ജയിലിലാണ്. മുന്‍ മന്ത്രി സത്യേന്ദ്ര ജയിന് ഏഴാം നമ്പര്‍ സെല്ലിലാണ്. സാധാരണ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് മറ്റ് പ്രതികള്‍ക്കൊപ്പം സെല്‍ പങ്കിടേണ്ടി വരും. എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരിക്കുന്നത്. കെജ്രിവാളിന്റെ തിഹാര്‍ ജീവിതവും ഒറ്റയ്ക്കാകും. ജയിലില്‍ വച്ച് കേസിലെ മറ്റ് പ്രതികളെ കാണാനോ, സംസാരിക്കാനോ ഉള്ള അവസരം ലഭിക്കില്ല. ഒരേ ജയിലില്‍ ആണ് പാര്‍പ്പിക്കുന്നതെങ്കിലും വ്യത്യസ്ത സെല്ലുകളില്‍ ആകും പാര്‍പ്പിക്കുക.
തിഹാര്‍ മാനുവല്‍ പ്രകാരം കെജ്രിവാളിന് ആഴ്ചയില്‍ രണ്ട് തവണ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാം. എന്നാല്‍ കോടതിയുടെ ഉത്തരവ് ഉണ്ടെങ്കില്‍ ഇതില്‍ ഇളവ് ലഭിച്ചേക്കും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കണമെങ്കില്‍ കോടതിയുടെ ഉത്തരവ് ആവശ്യമാണ്. ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ദിവസവും അഞ്ച് മിനുട്ട് ഫോണ്‍ ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. ജയിലില്‍ ഇരുന്ന് ഭരണം നടത്തുമെന്ന് അറിയിച്ചിട്ടുള്ള കെജ്രിവാള് ഈ ഫോണ്‍ കോളുകള്‍ രാഷ്ട്രീയമായും, ഭരണപരമായും എങ്ങനെ വിനിയോഗിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. കോടതി ഉത്തരവ് ഉണ്ടെങ്കില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാം എന്നാണ് ചില ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സഹാറ ഇന്ത്യയുടെ ചെയര്മാന് ആയ സുബ്രതോ റോയ്ക്കും യൂണിടെക് പ്രമോട്ടര്‍മാരായ സഞ്ജയ് ചന്ദ്ര, അജയ് ചന്ദ്ര എന്നിവര്‍ക്ക് ജയിലില്‍ നിന്ന്ഓഫിസ് പ്രവര്‍ത്തിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കുള്ള നഷ്ടം നികത്താന്‍ ആസ്തികള്‍ വില്‍ക്കുന്നതിനാണ് ഇവര്‍ക്ക് ജയിലില്‍ നിന്ന്ഓഫിസ് പ്രവര്‍ത്തിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. ഈ കീഴ് വഴക്കം ചൂണ്ടിക്കാട്ടി ജയിലില്‍ നിന്ന് ഓഫിസ് പ്രവര്‍ത്തിക്കാനുള്ള അനുമതി കെജ്രിവാള് തേടുമെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ക്ക് സംശയമില്ല.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT