Latest News

ദി കാരവാന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ പൗരന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ എഴുതിയ അന്വേഷണമായ ''സ്‌ക്രീംസ് ഫ്രം ദ ആര്‍മി പോസ്റ്റില്‍' എന്ന റിപ്പോര്‍ട്ട് പങ്കുവെച്ച് മാസങ്ങള്‍ക്ക് ശേഷം ദി കാരവന് കാരണം കാണിക്കല്‍ നോട്ടീസ്

ദി കാരവാന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ പൗരന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ എഴുതിയ അന്വേഷണമായ ''സ്‌ക്രീംസ് ഫ്രം ദ ആര്‍മി പോസ്റ്റില്‍' എന്ന റിപ്പോര്‍ട്ട് പങ്കുവെച്ച് മാസങ്ങള്‍ക്ക് ശേഷം ദി കാരവന് കാരണം കാണിക്കല്‍ നോട്ടീസ്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നോട്ടീസ് അയച്ചത്. ജമ്മുവിലെ പൂഞ്ചിലും രജൗരിയിലും ഇന്ത്യന്‍ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ദി കാരവന്‍ മാസികയോട് നിര്‍ദ്ദേശിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നീക്കം.

മാഗസിനിന്റെ പ്രിന്റ് എഡിഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക യൂണിഫോം ധരിച്ച് ഒരു ടാങ്കിന് മുകളില്‍ നില്‍ക്കുകയും തന്റെ സ്‌റ്റൈലിഷ് ഏവിയേറ്റര്‍ സണ്‍ഗ്ലാസിലൂടെ സൈനിക പ്രദര്‍ശനം നിരീക്ഷിക്കുകയും ചെയ്യുന്ന ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഫെബ്രുവരി 12ന് ഓര്‍ഗനൈസേഷന്റെ മുഴുവന്‍ വെബ്സൈറ്റില്‍ നിന്നും സ്റ്റോറി നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം (എം.ഐ.ബി) ഉത്തരവിട്ടതിന് പിന്നാലെയാണ് പി.സി.ഐയുടെ നടപടി.ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം പ്രക്ഷേപണമന്ത്രാലയം ഫെബ്രുവരി 12 ന് പോസ്റ്റ് നീക്കം ചെയ്യാനുള്ള ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ മാസികയുടെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞു. മാര്‍ച്ച് ഒന്നിന് , ദി കാരവന്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്തിരുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കാരവന്‍ വാദിച്ചു.




Next Story

RELATED STORIES

Share it