Latest News

കെഎസ്ആര്‍ടിസി റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്; റിപോര്‍ട്ട് തേടി മന്ത്രി ആന്റണി രാജു

ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാനായിരുന്നു നിര്‍ദേശം.

കെഎസ്ആര്‍ടിസി റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്; റിപോര്‍ട്ട് തേടി മന്ത്രി ആന്റണി രാജു
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയ നടപടിക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു.

സ്വകാര്യ ബസുകള്‍ക്ക് ദേശസാല്‍കൃത റൂട്ടുകളില്‍ അനുമതി നല്‍ക്കാന്‍ വ്യവസ്ഥയില്ല. അനധികൃതമായി ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ആര്‍ടിഎ ആണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കികൊണ്ടുളള ഉത്തരവിട്ടത്. കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ലഭിക്കുന്ന റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. പുനലൂര്‍, അച്ചന്‍കോവില്‍ റൂട്ടിലാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. അതേസമയം, ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, വിധി വന്നയുടന്‍ പെര്‍മിറ്റ് നല്‍കുകയായിരുന്നു.

സ്വകാര്യ ബസുകളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമര്‍ശനമുയരുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.


Next Story

RELATED STORIES

Share it