Latest News

കൊവിഡ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്യൂഷന്‍ ഫീസില്‍ ഇളവ് നല്‍കണം: എസ്ഡിപിഐ

രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യത്തെ തുടര്‍ന്ന് രക്ഷിതാക്കളില്‍ ഏറെ പേരും തൊഴില്‍ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

കൊവിഡ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്യൂഷന്‍ ഫീസില്‍ ഇളവ് നല്‍കണം: എസ്ഡിപിഐ
X

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫീസ് 50% കുറച്ച് നല്‍കാന്‍ സ്വകാര്യ സ്‌കൂള്‍ - കോളേജ് മാനേജ്‌മെന്റുകള്‍ തയ്യാറാകണമെന്നും ഫീസ് ഇളവിന് മാനേജ്‌മെന്റുകള്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടി വി.എം.ഫൈസല്‍ ആവശ്യപ്പെട്ടു. കോവിഡ് മൂലം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി, വെള്ളം ഉള്‍പ്പെടെയുള്ള ദൈനംദിന ചിലവുകള്‍ താരതമ്യേന വളരെ കുറവാണ്.


രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യത്തെ തുടര്‍ന്ന് രക്ഷിതാക്കളില്‍ ഏറെ പേരും തൊഴില്‍ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കുറഞ്ഞ ഫീസുകള്‍ നല്‍കല്‍ തന്നെ ഏറെ പ്രയാസകരമായ ഈ ദുരന്ത കാലത്ത് ഫീസ് അല്‍പ്പം പോലും കുറക്കാത്ത ചില മാനേജ്‌മെന്റുളുടെ നടപടി ധാര്‍ഷ്ട്യമാണ്. ഫീസ് 50% ഇളവ് ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ ഉടന്‍ തയ്യാറാവണമെന്നും ഇല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.




Next Story

RELATED STORIES

Share it