- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭയിലെ പ്രിവിലേജ്: നിയമമെന്തുപറയുന്നു; ഹരീഷ് വാസുദേവന്‍ വിശദീകരിക്കുന്നു
ഹരീഷ് വാസുദേവന്‍ ശ്രീദേവി
നിയമസഭയില്‍ ഒരു അംഗത്തിന് എന്തൊക്കെ പ്രവിലേജുകളാണ് ഉള്ളത്. ഒരാളെ മര്‍ദ്ദിച്ചാല്‍ അതില്‍ അയാള്‍ക്കെതിരേ കേസെടുത്തുകൂടെ. കേസെടുക്കാമെന്നാണ് ഹരീഷ് വാസുദേവന്‍ എന്ന അഭിഭാഷകന്‍ പറയുന്നത്. നിയമസഭയില്‍ നിര്‍ഭയത്തോടെ സംസാരിക്കാനാണ് പ്രിവിലേജ് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം.
നിയമനിര്‍മ്മാണ സഭയില്‍ വെച്ച് നടത്തുന്ന ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തിക്ക് പ്രിവിലേജ് ഉണ്ടോ? ഇല്ല.
ഉണ്ടെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതുവരെ ഇല്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 194 നിയമസഭയില്‍ അംഗങ്ങള്‍ക്കുള്ള പ്രിവിലേജിനെ പറ്റി എന്താണ് പറയുന്നത്?
Article 194. Powers, privileges, etc, of the House of Legislatures and of the members and committees thereof.
(1) Subject to the provisions of this Constitution and to the rules and standing orders regulating the procedure of the Legislature, there shall be freedom of speech in the Legislature of every State
(2) No member of the Legislature of a State shall be liable to any proceedings in any court in respect of anything said or any vote given by him in the Legislature or any committee thereof, and no person shall be so liable in respect of the publication by or under the authortiy of a House of such a Legislature of any report, paper, votes or proceedings
(3) In other respects, the powers, privileges and immunities of a House of the Legislature of a State, and of the members and the committees of a House of such Legislature, shall be such as may from time to time be defined by the Legislature by law, and, until so defined, shall be those of that House and of its members and committees immediately before the coming into force of Section 26 of the Constitution fotry fourth Amendment Act, 1978
(4) The provisions of clauses ( 1 ), ( 2 ) and ( 3 ) shall apply in relation to persons who by virtue of this Constitution have the right to speak in, and otherwise to take part in the proceedings of a House of the Legislature of a State or any committee thereof as they apply in relation to members of that Legislature.
അതായത്, സഭയില്‍ സംസാരിക്കുന്ന, പ്രകടിപ്പിക്കുന്ന കാര്യങ്ങള്‍ക്കാണ് പ്രിവിലേജ്. ഒരു അംഗത്തെ മറ്റൊരംഗം അടിച്ചാലോ തൊഴിച്ചാലോ ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും ചെയ്താലോ ഒരു പ്രിവിലേജൂം ഉണ്ടാവില്ല. കാരണം, പ്രിവിലേജ് നല്‍കുന്നത് സഭയില്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കാനാണ്. മേല്പറഞ്ഞതൊന്നും നിയമനിര്‍മ്മാണത്തിന്റെ ഭാഗമല്ല.
ഒരു വലിയ രാഷ്ട്രീയ ശരിക്ക് വേണ്ടി, നിയമപരമായി തെറ്റായ സംഗതികള്‍ ചെയ്യാം. പലരും ചെയ്തിട്ടുണ്ട്.
പക്ഷെ അവരൊന്നും കേസില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. ഗാന്ധിജി ഉപ്പ് കുറുക്കിയത് നിയമം ലംഘിച്ചാണ്. പലപ്പോഴും നിയമം ലംഘിച്ചു. എന്നിട്ട് അന്തസ്സായി പോയി ജയിലില്‍ കിടന്നു.
ഭഗത്സിങ്ങ് പാര്‍ലമെന്റില്‍ ബോംബ് എറിഞ്ഞു. എന്നിട്ടു ഓടിപ്പോയില്ല. മാപ്പെഴുതി കൊടുത്തില്ല. തൂക്ക് മരത്തില്‍ കയറി. നിയമപരമായ ശിക്ഷ അറിഞ്ഞുകൊണ്ട് അത് സ്വീകരിക്കാന്‍ തയ്യാറായി രാഷ്ട്രീയമായ ശരിക്കായി കുറ്റം ചെയ്യുമ്പോഴേ അതിനു മഹത്വം ഉണ്ടാകൂ. അല്ലെങ്കില്‍ വെറും ക്രിമിനലിസം ആയിപ്പോകും.
പൊതുമുതല്‍ തകര്‍ത്താല്‍ ക്രിമിനല്‍ കുറ്റമാണ് എന്നത് രാജ്യത്തെ നിയമമാണ്. ആ നിയമം പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ചെലവിലാണ്. സര്‍ക്കാര്‍ ആ സ്വാഭാവിക നിയമനടപടിയെ അട്ടിമറിക്കാന്‍ പ്രതികള്‍ക്കായി മേല്‍ക്കോടതിയില്‍ പോകുക എന്നത് തെറ്റായ കീഴ്വഴക്കമാണ്. നിയമസഭാ മുതലുകള്‍ പൊതുമുതലിന്റെ പരിധിയില്‍ വരില്ല എന്ന് സര്‍ക്കാര്‍ വാദിച്ചിട്ടുണ്ടെങ്കില്‍ അത് ഇന്നത്തെ കുറ്റത്തെ ന്യായീകരിക്കാന്‍, നാളെ കുറ്റം ചെയ്യാനുള്ള വഴിയുണ്ടാക്കുക കൂടിയാണ്. പ്രതികള്‍ സ്വന്തം പാര്‍ട്ടിക്കാരാണ് എന്നതല്ലാതെ, വിചാരണയില്ലാതാക്കാനുള്ള ഈ കേസ് സുപ്രീംകോടതിയില്‍ വാദിക്കാനായി ഫീസിനത്തില്‍ ലക്ഷങ്ങള്‍ അധികമായി ചെലവിട്ടതിന്റെ പൊതുതാല്‍പ്പര്യം എന്തായിരുന്നു? അത് പൊതുസമൂഹത്തെ ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.
അക്രമം നടത്തിയത് രാഷ്ട്രീയമായ 'തെറ്റി'നെ എതിര്‍ക്കാന്‍ ആയിരുന്നു, ആ 'തെറ്റ്' പിന്നീട് സ്വന്തം മുന്നണിയിലെ 'ശരി' ആയി. അവനവന്റെ അപ്പപ്പോഴത്തെ ശരി തെറ്റുകള്‍ക്ക് മീതെയാണ് സമൂഹത്തിന്റെ വലിയ ശരികള്‍. അത് വ്യക്തമാക്കിയ സുപ്രീംകോടതി വിധിക്ക് അഭിവാദ്യങ്ങള്‍.
RELATED STORIES
നിലമ്പൂരില് വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില് അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന് അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്
15 Jan 2025 6:31 AM GMT