Latest News

ജാമിഅ മില്ലിയ്യയിലെ പോലിസ് അതിക്രമം: പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ ഗേറ്റില്‍ കുത്തിയിരുപ്പ്

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലിസ് നടത്തിയ സായുധ നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ജാമിഅ മില്ലിയ്യയിലെ പോലിസ് അതിക്രമം: പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ ഗേറ്റില്‍ കുത്തിയിരുപ്പ്
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനെതിരേ പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഗേറ്റില്‍ കുത്തിയിരുപ്പ് സമരം നടന്നു. നാല് മണിക്ക് ആരംഭിച്ച സമരം ആറ് മണി വരെ നീണ്ടു നിന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്യുന്ന ജാമിഅ മില്ലിയ്യ ഇസ്‌ലാമിയയിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലിസ് നടത്തിയ സായുധ നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധം രാജ്യത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പടര്‍ന്നു.

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിന്‍വലിക്കുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയുകയില്ലെന്ന് കൊല്‍ക്കത്തയില്‍ തെരുവില്‍ പ്രതിഷേധിച്ചുകൊണ്ട് മതമ ബാനര്‍ജി പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ പൗരത്വ ഭേദഗതി നിയമം അനുവദിക്കില്ലെന്ന് പ്രതിജ്ഞയുമെടുത്തു.

അതിനിടയില്‍ സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംവാദവും ചര്‍ച്ചയും വിസമ്മതവും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടനകമാണ്, പക്ഷേ, പൊതുമുതല്‍ നശിപ്പിക്കരുതെന്നും പൊതുജീവിതം തടസ്സപ്പെടുത്തരുതെന്നും മോദി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it