- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമത്തിനെതിരേ അമേരിക്കയിലും പ്രതിഷേധം
കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ മോദി ഭരണകൂടത്തെ പ്രേരിപ്പിക്കേണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.
മിയാമി: മിയാമിയിലെ ടോര്‍ച്ച് ഓഫ് ഫ്രണ്ട്ഷിപ്പില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (എന്‍ആര്‍സി) പ്രതിഷേധം.
ലക്ഷക്കണക്കിന് ജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും രാജ്യമില്ലാതാക്കുകയും ചെയ്യുന്ന നിര്‍ദയമായ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, വെസ്റ്റ് ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് നിരവധി പേര്‍ പ്രതിഷേധത്തിനു അണിചേര്‍ന്നു.
അനവധി അമേരിക്കന്‍ വംശജരും അവരുടെ കുടുംബങ്ങളും ക്യൂബന്‍ പൗരന്മാരും പ്രതിഷേധത്തിന്റെ ഭാഗമായി. രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികളും ഉള്‍പ്പടേയുള്ള പ്രക്ഷോഭകര്‍ക്കെതിരേ പോലീസ് അഴിച്ചു വിടുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിവേചനപരവും ഭരണഘടനക്കു വിരുദ്ധവുമായ നിയമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നും ഇന്ത്യയുടെ ഭരണഘടനയും അതില്‍ പരാമര്‍ശിച്ചിട്ടുള്ള മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചു.
അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ പ്രീയംബിള്‍ വായിച്ചു. തുടര്‍ന്ന് ഫ്‌ളോറിഡ ഹൗസ് ഓഫ് റപ്രസെന്റെടിവ്‌സിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി സാജന്‍ കുര്യനും തെക്കന്‍ ഫ്‌ളോറിഡയിലെ മറ്റു സാമൂഹിക പ്രതിനിധികളും സംസാരിച്ചു.
കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ മോദി ഭരണകൂടത്തെ പ്രേരിപ്പിക്കേണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിഷേധക്കാര്‍ ആവശ്യപെട്ടു. തുടരുന്ന പോലിസ് മര്‍ദ്ദനവും പ്രതിഷേധങ്ങളോടുള്ള അക്രമാസക്തമായ മനോഭാവവും അസഹിഷ്ണുതാപരമായ അറസ്റ്റുകളും ഒഴിവാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും, ജാമിയ മിലിയ സര്‍വകലാശാലയിലേക്ക് അതിക്രമിച്ചു കയറാന്‍ ഉത്തരവു കൊടുത്ത പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും, പോലിസ് അക്രമത്തില്‍ ഇരയായവര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
RELATED STORIES
യുവതി വീട്ടില് മരിച്ച നിലയില്; ഭര്ത്താവ് അറസ്റ്റില്
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല് കോണ്ഗ്രസ്? വിശദീകരിച്ച് പി വി അന്വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര് പഞ്ചായത്തില് നാളെ ഹര്ത്താല്
13 Jan 2025 4:11 PM GMTവയോധികനെ പലക കൊണ്ട് അടിച്ചുകൊന്നു
13 Jan 2025 3:28 PM GMTപീഡനക്കേസിലെ പരാതിക്കാരി മുഴുവന് കഥയും സത്യസന്ധമായി പറയുമെന്ന്...
13 Jan 2025 3:21 PM GMTആലുവയില് വിദ്യാര്ഥിനി സ്വകാര്യ ബസില് നിന്നു തെറിച്ച് വീണ സംഭവം;...
13 Jan 2025 2:50 PM GMT