Latest News

ഡല്‍ഹി സര്‍വകലാശാലയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തം;വിദ്യാര്‍ഥി സംഘടനകള്‍ റോഡ് ഉപരോധിച്ചു

അധ്യാപകസംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്

ഡല്‍ഹി സര്‍വകലാശാലയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തം;വിദ്യാര്‍ഥി സംഘടനകള്‍ റോഡ് ഉപരോധിച്ചു
X

ഡല്‍ഹി:ഡല്‍ഹി സര്‍വകലാശാലയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ആര്‍ട്‌സ് വിഭാഗത്തിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ക്ലാസുകള്‍ ഉടന്‍ ആരംഭിച്ചില്ലെകില്‍ ക്ലാസ് മുറികളുടെ പൂട്ട് തകര്‍ക്കേണ്ടിവരുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.

കൊവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു.എന്നാല്‍ വ്യാപനം കുറഞ്ഞതോടെ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി കോളജുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.അനുമതി ലഭിച്ച് ദിവസങ്ങള്‍ക്കുശേഷവും കാമ്പസ് തുറക്കാത്തതിനെത്തുടര്‍നാണു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

തിങ്കളാഴ്ച സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫിസിനുപുറത്ത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.അധ്യാപകസംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 53ലധികം ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായി ബഹിഷ്‌കരിച്ചതായും എസ്എഫ്‌ഐ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വകലാശാല തുറക്കുമെന്നും ഇക്കാര്യത്തില്‍ പദ്ധതി രൂപീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it