Latest News

കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം: കര്‍ഷകസമരത്തിനെത്തിയ അഭിഭാഷകന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് ജീവനൊടുക്കി

കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം: കര്‍ഷകസമരത്തിനെത്തിയ അഭിഭാഷകന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് ജീവനൊടുക്കി
X

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ ജീവനൊടുക്കി. ജലാലാബാദിലെ ബാര്‍ അസോസിയേഷന്‍ അംഗമായ അമര്‍ജിത്താണ് ബഹാദൂര്‍ഘറിലെ പ്രതിഷേധ സ്ഥലത്തുവച്ച് ഡിസംബര്‍ 27ാം തിയ്യതി രാവിലെ വിഷം കഴിച്ച് ആത്മഹത്യചെയ്ത്.

അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഡിസംബര്‍ 18ാം തിയ്യതിയാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. ''ഇന്ത്യക്കാര്‍ മോദിക്ക് ഭൂരിപക്ഷം നല്‍കി. എന്നാല്‍ പുതിയ കാര്‍ഷിക നിയമം കര്‍ഷക വിരുദ്ധമാണ്. ദൈവത്തിന്റെ വിളിക്ക് കാതോര്‍ക്കുന്നു. നിങ്ങളുടെ മനസ്സ് മാറ്റാന്‍ എന്റെ ജീവന്‍ ഞാന്‍ ബലിനല്‍കുന്നു''- കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it