Latest News

പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2020നെതിരേ തമിഴ്‌നാട്ടില്‍ കോലം വരച്ച് പ്രതിഷേധം

പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2020നെതിരേ തമിഴ്‌നാട്ടില്‍ കോലം വരച്ച് പ്രതിഷേധം
X

ചെന്നൈ: പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിനെതിരേ തമിഴ്‌നാട്ടിലെ വിവിധ സംഘടകള്‍ ചേര്‍ന്ന് കോലം വരച്ച് പ്രതിഷേധിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് പ്രതിഷേധങ്ങള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് വര്‍ണങ്ങള്‍ വാരിവിതറിക്കൊണ്ടുള്ള ഈ നൂതന പ്രതിഷേധം തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. ഇഐഎ 2020 പിന്‍വലിക്കുക, ഇഐഎ 2020 റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കോലങ്ങള്‍ക്കു താഴെ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.



പരിസ്ഥിതി സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളും സമരത്തിന് പിന്തുണയുമായി എത്തിയിച്ചുണ്ട്.

2006ലെ ഇഐഎ വിജ്ഞാപനപ്രകാരമുള്ള എല്ലാ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലും വെള്ളം ചേര്‍ക്കുന്ന രീതിയിലാണ് പുതിയ കരട് വിജ്ഞാപനത്തിന്റെ ഘടന. കോര്‍പറേറ്റുകള്‍ക്ക് നിയമപരമായ യാതൊരു നിയന്ത്രണങ്ങളും ഭയക്കാതെ പ്രകൃതി വിഭവങ്ങളെയും പരിസ്ഥിതിയെയും നിര്‍ബാധം ചൂഷണം ചെയ്യാനുള്ള വഴിതുറന്നുകൊടുക്കുകയാണ് ഈ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it