Latest News

പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ 75കാരനു ഒരുവര്‍ഷത്തിനു ശേഷം മോചനം

ഗുലാം മുഹമ്മദ് ഖാന്‍ സോപോരി എന്ന 75കാരനെ ഒരുവര്‍ഷം മുമ്പ് മതചടങ്ങില്‍ പങ്കെടുക്കവെയാണ് പൊതുസുരക്ഷാ നിയമം(പിഎസ്എ) ചുമത്തി പോലിസ് പിടികൂടിയത്.

പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ 75കാരനു ഒരുവര്‍ഷത്തിനു ശേഷം മോചനം
X

സോപോര്‍: പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ സോപോര്‍ സ്വേദേശിയായ വൃദ്ധനു ഒരു വര്‍ഷത്തിനു ശേഷം മോചനം. ഗുലാം മുഹമ്മദ് ഖാന്‍ സോപോരി എന്ന 75കാരനെ ഒരുവര്‍ഷം മുമ്പ് മതചടങ്ങില്‍ പങ്കെടുക്കവെയാണ് പൊതുസുരക്ഷാ നിയമം(പിഎസ്എ) ചുമത്തി പോലിസ് പിടികൂടിയത്. ഹരിയാന ജയിലിലായിരുന്ന ഗുലാം മോചിപ്പിക്കപ്പെട്ടതായി മകന്‍ സജ്ജാദാണ് അറിയിച്ചത്. നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it