- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അജ്മീര്‍ ദര്‍ഗ നിര്‍മിച്ചത് ശിവക്ഷേത്രം പൊളിച്ചെന്ന് ഹരജി
ഹിന്ദു സേനയെന്ന സംഘടനയാണ് ഹരജി നല്‍കിയിരിക്കുന്നത്
ജയ്പൂര്‍: അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് ആരോപിച്ച് ഹരജി. ദര്‍ഗ നിലനില്‍ക്കുന്ന സ്ഥലത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം നിലനിന്നിരുന്നു എന്ന ആരോപണം ഉന്നയിച്ച് ഹിന്ദുസേന എന്ന സംഘടനയുടെ പ്രസിഡന്റായ വിഷ്ണു ഗുപ്ത എന്നയാളാണ് ഹരജി നല്‍കിയിരിക്കുന്നത്. ദര്‍ഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഹരജി ഫയലില്‍ സ്വീകരിച്ച അജ്മീര്‍ സിവില്‍ ജഡ്ജി മന്‍മോഹന്‍ ചന്ദല്‍ ദര്‍ഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്കും രാജസ്ഥാന്‍ സര്‍ക്കാരിനും നോട്ടീസ് അയച്ചു.
ദര്‍ഗ സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശത്ത് ശിവക്ഷേത്രം നിലനിന്നിരുന്നു എന്നതിന് 1910ല്‍ ഹര്‍ വിലാസ് ശാരദ എഴുതിയ പുസ്തകം തെളിവാണെന്ന് ഹരജി പറയുന്നു. അതിനാല്‍ തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ ദര്‍ഗയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെ കൊണ്ട് സര്‍വെ നടത്തിപ്പിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
രാഷ്ട്രീയക്കാരനും ജഡ്ജിയുമായിരുന്ന ഹര്‍ വിലാസ് ശാരദയുടെ പുസ്തകം ഇങ്ങനെ പറയുന്നുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം '' ദര്‍ഗയിലെ നിലവറയില്‍ ശിവന്റെ ചിത്രമുണ്ടെന്നാണ് പാരമ്പര്യ വിശ്വാസം. അവിടെ ഒരു ബ്രാഹ്മണ കുടുംബം സ്ഥിരമായി ചന്ദനം പൂശുമായിരുന്നു.''
അടുത്ത വര്‍ഷം അജ്മീര്‍ ദര്‍ഗയില്‍ 813ാം ഉറൂസ് നടക്കാനിരിക്കുകയാണ്. ഉറൂസിനെതിരെ ഹിന്ദുത്വസംഘടകള്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. അജ്മീര്‍ നഗരത്തില്‍ രാജസ്ഥാന്‍ ടൂറിസം വികസന കോര്‍പറേഷന്‍ നടത്തുന്ന ഖാദിം ഹോട്ടലിന്റെ പേര് നേരത്തെ അജയ് മേരു ഹോട്ടല്‍ എന്നാക്കിയിരുന്നു.
നേരത്തെ മഹാറാണാ പ്രതാപ് സേനയെന്ന സംഘടന ഇതേ ആവശ്യം ഉന്നയിച്ച് ദര്‍ഗക്ക് സമീപത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദര്‍ഗയുടെ ചുമരുകളിലും ജനലുകളിലും ഹിന്ദു ചിഹ്നങ്ങളുണ്ടെന്നാണ് ഈ സംഘടന ആരോപിക്കുന്നത്.
അജ്മീര്‍ ദര്‍ഗയ്‌ക്കെതിരേ കേസ് നല്‍കിയതിനെ ദര്‍ഗയുടെ കസ്റ്റോഡിയന്‍ ആയ സയ്യിദ് സര്‍വാര്‍ ചിശ്തി ചോദ്യം ചെയ്യുന്നു. മുസ്‌ലിം സമുദായത്തിന് എതിരെ വെറുപ്പ് സൃഷ്ടിക്കാനാണ് കേസെന്ന് അദ്ദേഹം പറഞ്ഞു. '' ഓരോ ദിവസവും ഓരോ ക്രിമനലുകള്‍ വന്ന് അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. 2007ല്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്തിയ ഭവേഷ് പട്ടേല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ദര്‍ഗ ഒരു ആരാധനാലയമാണ്.'' അദ്ദേഹം പറഞ്ഞു.
updating soon....
You may also like
RELATED STORIES
വഖ്ഫ് നിയമഭേദഗതി: സമയം നീട്ടി നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി
27 Nov 2024 4:12 PM GMTകോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം ...
27 Nov 2024 3:48 PM GMTപെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി ...
27 Nov 2024 3:35 PM GMTറവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ:...
27 Nov 2024 3:28 PM GMTബൊറൂസിയ ഡോര്‍ട്ട്മുണ്ട് അധികൃതരെത്തി; ആഗോള ശ്രദ്ധയിലേക്ക് മുത്തൂറ്റ്...
27 Nov 2024 2:39 PM GMTആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല: ഹൈക്കോടതി
27 Nov 2024 2:05 PM GMT