- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി

ഛണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി. ഛണ്ഡീഗഢിലെ വീട്ടില്‍ വച്ച് ലളിതമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. സിഖ് ആചാരപ്രകാരം നടന്ന വിവാഹത്തില്‍ കെജ്‌രിവാളിനെയും കുടുംബത്തെയും കൂടാതെ മന്നിന്റെ അമ്മയും സഹോദരിയും ഏതാനും അതിഥികളും മാത്രമാണ് പങ്കെടുത്തതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
തന്റെ ഇളയ സഹോദരന്‍ വിവാഹിതനായതിലും പുതിയ തുടക്കം കുറിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഭഗവന്ത് മന്നിനും ഗുര്‍പ്രീത് കൈറിനും അദ്ദേഹം വിവാഹം ആശംസകള്‍ നേര്‍ന്നു. ദൈവം അവര്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം നല്‍കി അനുഗ്രഹിക്കട്ടെ- കെജ്‌രിവാള്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും വിവാഹവിരുന്നില്‍ പങ്കെടുത്തു. ചുവന്ന നിറത്തിലുള്ള വേഷമണിഞ്ഞാണ് വധു ഗുര്‍പ്രീത് കൗര്‍ വിവാഹചടങ്ങിനെത്തിയത്. സ്വര്‍ണനിറത്തിലുള്ള വേഷത്തില്‍ ഭഗവന്ത് മന്നും വേദിയിലെത്തി.
കുരുക്ഷേത്രയില്‍ നിന്നുള്ള 32കാരിയായ കൗര്‍ ഡോക്ടറാണ്. കുടുംബസുഹൃത്തായ കൗറുമായി ഭഗവന്ത് മന്ന് വര്‍ഷങ്ങളായി പരിചയമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കൗര്‍ സജീവമായി പങ്കെടുത്തിരുന്നു. 48 വയസ്സുള്ള ഭഗവന്ത് മന്‍ ആറുവര്‍ഷം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. ആദ്യവിവാഹത്തില്‍ രണ്ട് മക്കളുണ്ട്. കുട്ടികള്‍ ആദ്യ ഭാര്യക്കൊപ്പം അമേരിക്കയിലാണ്. മുഖ്യമന്ത്രിയുടെ സെക്ടര്‍ രണ്ടിലെ വസതിയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
RELATED STORIES
മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നല്‍കിയില്ല; അയല്‍വാസിയെ അടിച്ചു...
14 Jun 2025 6:57 AM GMTനിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMTനിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിലിന്റെയും രാഹുല്‍...
14 Jun 2025 2:54 AM GMTഇന്ന് കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്
14 Jun 2025 1:48 AM GMTഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
14 Jun 2025 1:40 AM GMTകണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി
13 Jun 2025 1:52 PM GMT